പാലക്കാട്: പമ്പുകളിൽനിന്ന് ഇന്ധനം പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളിൽ കൊടുക്കാൻ അനുവാദമില്ലെങ്കിലും പല പമ്പുകളും ഇവ പാലിക്കുന്നില്ലെന്ന് പരാതി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി രണ്ടു ബോട്ടിലുകളിൽ പെട്രോൾ വാങ്ങിയത് ഷൊർണൂരിലെ ഒരു പമ്പിൽനിന്നായിരുന്നു.
ഫോം 14ൽ പമ്പുകൾക്ക് നൽകുന്ന ലൈസൻസിൽ ഇത്തരം പാത്രങ്ങളിൽ ഇന്ധനം നൽകരുതെന്നു കർശന നിബന്ധനയുണ്ട്. നഗരങ്ങളിലെ പല പമ്പുകളിലും ഈ നിബന്ധന പാലിക്കുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ പമ്പുകൾ വീഴ്ച വരുത്താറുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് 2021ൽ എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളർ നിര്‍ദേശം നല്‍കിയിരുന്നു. ആളുകളെ ആക്രമിച്ച് തീ കൊളുത്തി കൊലപ്പെടുത്താനും കുപ്പികളില്‍ വാങ്ങിയുള്ള പെട്രോള്‍ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലായിരുന്ന നിർദേശം.
അതേസമയം, പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിച്ച് നിരവധി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൊയ്ത്തുയന്ത്രങ്ങളും മറ്റും പ്രവർത്തിപ്പിക്കുന്നതിന് കാനുകളിലാക്കിയാണ് ഇന്ധനം കൊണ്ടുപോകാറുള്ളത്. വാഹനങ്ങൾക്കല്ലാതെ ഇന്ധനം നൽകുന്നത് കർശനമായി നിയന്ത്രിച്ചാൽ ഇവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയുണ്ട്.
ഷൊർണ്ണൂർ: പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള പെട്രോൾ പോലുള്ള ഇന്ധനങ്ങൾ, മണ്ണെണ്ണ, പടക്കം മുതലായ പൊട്ടിത്തെറിക്കാൻ ഇടയുള്ള ഒന്നും ട്രെയിൻ യാത്രയിൽ കൈയിൽ കരുതാൻ പാടില്ല. കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയിൽ കൊണ്ടുപോകാൻ പാടില്ല. ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കൾ എന്നിവയും ദുർഗന്ധം വമിക്കുന്ന വസ്തുക്കളും കൈയിൽ കരുതാൻ പാടില്ല. റെയിൽവേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട വസ്തുക്കൾ യാത്രയ്ക്കിടെ കൈയിൽ കരുതുന്ന യാത്രക്കാരന് റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം 1000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.