പാലക്കാട്: വിഷുവിനൊപ്പം റമദാനും എത്തിയതോടെ കോവിഡ് പ്രതിസന്ധിയിലും റോക്കറ്റുപോലെ കുതിച്ചുയരുകയാണ് കോഴിവില. രണ്ടാഴ്ചക്കിടെ 50 രൂപയിലേറെ വർധിച്ച കോഴിവില നോമ്പുതുറകളുടെയും ഭക്ഷണശാലകളുടെയും സാമ്പത്തിക ഭാരമേറ്റുകയാണ്.
കോഴിക്ക് കിലോക്ക് 140 രൂപയാണ് വില, ഇറച്ചിക്ക് 230ഉം. ഗ്രാമീണ മേഖലകളിൽ പലയിടത്തും 150 മുതൽ 160 രൂപ വരെയാണ് കോഴി വില. ലഭ്യതക്കുറവാണ് വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, റമദാൻ അടക്കം ഉത്സവസീസൺ മുന്നിൽ കണ്ട് കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ഇതര സംസ്ഥാന ലോബികൾ വില കൂട്ടുകയാണെന്ന ആരോപണവുമുയരുന്നുണ്ട്.
സംസ്ഥാന സർക്കാറിെൻറ കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി ചെലവിൽ അട്ടപ്പാടിയിൽ ആവിഷ്കരിച്ച ഫാം പദ്ധതി വർഷമൊന്നുകഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മിതമായ വിലക്കൊപ്പം ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് പദ്ധതി തയാറാക്കിയത്.
2019ൽ ആരംഭിച്ച പദ്ധതിക്കായി സ്ഥലം കണ്ടെത്തി ആദ്യഘട്ട നിർമാണം ആരംഭിച്ചിരുന്നു. വർഷമൊന്നു പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയില്ല. ഇറച്ചിയുൽപാദനത്തിനൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു.
എന്നാൽ ഇൗ വർഷം പദ്ധതി പൂർത്തിയാക്കാനാവുമെന്ന് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നതിനിടയിലും ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തികൾ.
ലൈസൻസ് ചട്ടങ്ങളിലെ കീറാമുട്ടി വ്യവസ്ഥകൾ മുതൽ വിലയിടിവ് വരെ തദ്ദേശീയ ഉൽപാദനത്തിന് വില്ലനായ വസ്തുതകൾ ഏറെയാണ്. ജില്ലയിൽ ഏതാനും വർഷങ്ങൾക്കിടയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ച് പൂട്ടിപ്പോയ ഫാമുകളുടെ എണ്ണം രണ്ടായിരത്തിലധികമാണ്.
ദിനേന ജില്ലയിൽ രണ്ടുലക്ഷം കിലോ കോഴിയിറച്ചി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉത്സവ സീസണുകളിലാവെട്ട ഇത് നാലുലക്ഷം കിലോ കടക്കും. ജില്ലയുടെ ആകെ ആവശ്യത്തിെൻറ 20 ശതമാനം പോലും തദ്ദേശീയ ഉൽപാദനമില്ലെന്ന് അറിയുേമ്പാഴാണ് മൂക്കത്ത് വിരൽ വെച്ചുപോവുക. കേരളത്തിലെ ഫാമുകളിൽ കോഴികൾ വിൽപനക്ക് തയാറായാൽ ആ സമയത്ത് വിലകുറച്ച് മാർക്കറ്റിൽ കോഴിയെത്തിക്കുന്ന ഇതരസംസ്ഥാന മാഫിയക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണ് ജില്ലയിലെ മിക്ക ഫാമുകളും പൂട്ടിയത്. കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽനിന്ന് വാങ്ങി തീറ്റയും മരുന്നുമുൾപ്പെടെ 55 രൂപയോളം ഒരുകോഴിക്ക് ചെലവിടേണ്ടതായുണ്ട്.
എന്നാൽ പലപ്പോഴും ഇതിന് താഴെ വിലയാവും മാർക്കറ്റിൽ ലഭിക്കുകയെന്ന് മണ്ണാർക്കാട് മേഖലയിൽ കോഴിഫാം നടത്തിയിരുന്ന റിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു. റിയാസിെൻറ ഫാം രണ്ടുവർഷം മുമ്പ് പൂട്ടിയിരുന്നു. വളർത്താനുള്ള കുഞ്ഞുങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള തദ്ദേശീയ ഉൽപാദനം ഉറപ്പുവരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഒപ്പം തമിഴ്നാടിന് സമാനമായി കോഴിവളർത്തൽ കൃഷിയായി അംഗീകരിച്ച് സർക്കാർ പിന്തുണ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ലൈസൻസ് ചട്ടങ്ങളിലെ കീറാമുട്ടി വ്യവസ്ഥകൾ മുതൽ വിലയിടിവ് വരെ തദ്ദേശീയ ഉൽപാദനത്തിന് വില്ലനായ വസ്തുതകൾ ഏറെയാണ്. ജില്ലയിൽ ഏതാനും വർഷങ്ങൾക്കിടയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ച് പൂട്ടിപ്പോയ ഫാമുകളുടെ എണ്ണം രണ്ടായിരത്തിലധികമാണ്. ദിനേന ജില്ലയിൽ രണ്ടുലക്ഷം കിലോ കോഴിയിറച്ചി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉത്സവ സീസണുകളിലാവെട്ട ഇത് നാലുലക്ഷം കിലോ കടക്കും.
ജില്ലയുടെ ആകെ ആവശ്യത്തിെൻറ 20 ശതമാനം പോലും തദ്ദേശീയ ഉൽപാദനമില്ലെന്ന് അറിയുേമ്പാഴാണ് മൂക്കത്ത് വിരൽ വെച്ചുപോവുക. കേരളത്തിലെ ഫാമുകളിൽ കോഴികൾ വിൽപനക്ക് തയാറായാൽ ആ സമയത്ത് വിലകുറച്ച് മാർക്കറ്റിൽ കോഴിയെത്തിക്കുന്ന ഇതരസംസ്ഥാന മാഫിയക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണ് ജില്ലയിലെ മിക്ക ഫാമുകളും പൂട്ടിയത്. കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽനിന്ന് വാങ്ങി തീറ്റയും മരുന്നുമുൾപ്പെടെ 55 രൂപയോളം ഒരുകോഴിക്ക് ചെലവിടേണ്ടതായുണ്ട്. എന്നാൽ പലപ്പോഴും ഇതിന് താഴെ വിലയാവും മാർക്കറ്റിൽ ലഭിക്കുകയെന്ന് മണ്ണാർക്കാട് മേഖലയിൽ കോഴിഫാം നടത്തിയിരുന്ന റിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
റിയാസിെൻറ ഫാം രണ്ടുവർഷം മുമ്പ് പൂട്ടിയിരുന്നു. വളർത്താനുള്ള കുഞ്ഞുങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള തദ്ദേശീയ ഉൽപാദനം ഉറപ്പുവരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഒപ്പം തമിഴ്നാടിന് സമാനമായി കോഴിവളർത്തൽ കൃഷിയായി അംഗീകരിച്ച് സർക്കാർ പിന്തുണ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.