പാലക്കാട്: വീട്ടിൽനിന്ന് കോഴികളെയും മുയലുകളെയും മോഷ്ടിച്ച രണ്ടുപേർ മണിക്കൂറുകള്‍ക്കകം പൊലീസ് വലയിലായി. പിരായിരി പള്ളിക്കുളം സുഹൈര്‍ (23), നെന്മാറ കയറാടി കിരണ്‍ (23) എന്നിവരെയാണ് നോര്‍ത്ത് പൊലീസ് പിടികൂടിയത്. പിരായിരി കണ്ണോട്ടുകാവ് ഭഗവതി നഗറിലെ കൃഷ്ണപ്രസാദിെൻറ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം.
ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കൂട് തകര്‍ത്ത് ഏഴ് കോഴികളെയും 21 മുയലിനെയും മോഷ്ടിച്ച വിവരം അറിയുന്നത്. പരാതിയെ തുടർന്നെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ കുളത്തിനടുത്തുനിന്ന് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. കോഴികളെയും മുയലുകളെയും ചാക്കില്‍ ചത്തനിലയിലാണ് കണ്ടെത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍രഹിതനായ കൃഷ്ണപ്രസാദ് ഉപജീവനമാർഗമായാണ് സങ്കരയിനത്തില്‍പ്പെട്ട കോഴികളെയും ഹൈബ്രിഡ് മുയലുകളെയും വളര്‍ത്താന്‍ തുടങ്ങിയത്. സുഹൈല്‍ നേരത്തെ കൃഷ്ണപ്രസാദിെൻറ വീട്ടില്‍നിന്ന് മുയലിനെ വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.