ചിറ്റൂർ: അരി ലോറിയിലും കാറിലുമായി കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ കഞ്ചാവുമായി നാലുപേർ എക്സൈസ് പിടിയിൽ.
സംസ്ഥാന അതിർത്തിയായ നടുപ്പുണി വഴി ആഡംബര കാറിലും ആന്ധ്രയിൽനിന്ന് അരി കയറ്റിയ ലോറിയിലുമായി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പാലക്കാട് എക്സൈസ് നർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സി.െഎ പി.കെ. സതീഷിെൻറ നേതൃത്വത്തിൽ പിടികൂടിയത്. 66 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ജില്ലയിൽ നിന്നും ഇത്രയധികം കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമായാണ്.
ആലത്തൂർ സ്വദേശി ഹക്കീം, തൃശൂർ സ്വദേശി ജോസഫ് വിൽസൺ, തമിഴ്നാട് നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈചാമി എന്നിവരാണ് പിടിയിലായത്. എരുത്തേമ്പതി കൈകാട്ടിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രതികൾ പിടിയിലായത്.
തൃശൂർ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകുന്ന അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 56 കിലോയും കാറിൽനിന്ന് 10 കിലോയുമാണ് കണ്ടെടുത്തത്.
സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി, പ്രിവൻറിവ് ഓഫിസർമാരായ ജിഷു ജോസഫ്, ഡി. മേഘനാഥ്, എസ്. മൻസൂർ അലി, വെള്ളക്കുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്. അനിൽകുമാർ എസ്. രാജേഷ്, അഖിൽ, എ. ബിജു, ദിലീപ്, അഷ്റഫലി, രാധാകൃഷ്ണൻ, എക്സൈസ് ഡ്രൈവർ രാഹുൽ ആർ. മന്നത്ത് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.