ചിറ്റൂർ: മുളകുപൊടി വിതറി വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. നല്ലേപ്പിള്ളി നാട്ടുക്കൽ താമരച്ചിറ ശ്രീദേവി നിലയത്തിൽ വിജയകുമാർ എന്ന കുണ്ടുവിനെ (36) ആണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ച അഞ്ചിനാണ് സംഭവം. നല്ലേപ്പിള്ളി മാനംകുറ്റിയിൽ മാരിയമ്മൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഉഷാകുമാരിയുടെ ആഭരണമാണ് കവരാൻ ശ്രമിച്ചത്. വീടിന് തൊട്ടുമാറി സ്ഥിതി ചെയുന്ന തൊഴുത്തിൽ പശുവിനെ കറക്കാൻ പോകുന്നതിനിടെ ഒളിച്ചിരുന്ന ഇയാൾ മുഖത്ത് മുളകുപൊടി വിതറി കഴുത്തിലണിഞ്ഞ മാല കവരാൻ ശ്രമിക്കുകയായിരുന്നു. ഉഷാകുമാരി പ്രതിരോധിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് മാല പൊട്ടിയ നിലയിൽ സമീപത്തുനിന്ന് തന്നെ ലഭിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ചിറ്റൂർ സി.ഐ ജെ. മാത്യു, എസ്.ഐ എം. മഹേഷ് കുമാർ, ഗ്രേഡ് എസ്.ഐ എ. ചെന്താമര, ജൂനിയർ എസ്.ഐ കെ.ആർ. ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി. സത്യനാരായണൻ, രാജേന്ദ്രൻ, എം. രമേഷ്, സി.പി.ഒ എം. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.