ചിറ്റൂർ: കൈക്കൂലി വാങ്ങിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എ.എം.വി.ഐ) വിജിലൻസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി. വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ നടന്ന റെയ്ഡിനിടെയാണ് എ.എം.വി.ഐ വി.കെ. ഷംസീറിൽ നിന്ന് 51,150 രൂപ പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഷംസീറിനെ പിടികൂടി നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നാണ് പണം കണ്ടെത്തിയത്.
അന്യസംസ്ഥാന വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്ന് വിജിലൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.