ചിറ്റൂർ: പോസ്റ്ററുകൾക്കും ഫേസ്ബുക്ക്, വാട്സ് ആപ് മുതലായവയിൽ പ്രചരിപ്പിക്കാനും വികസന വാഗ്ദാനങ്ങൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് സ്ഥാനാർഥിയുടെ ചിത്രങ്ങളും. വാക്കുകളെക്കാൾ മനസ്സിൽ പതിയുന്നത് ചിത്രങ്ങളായതുകൊണ്ടുതന്നെ സ്ഥാനാർഥികളെല്ലാം അടിപൊളി ഫോട്ടോ ഷൂട്ടിനുള്ള തയാറെടുപ്പിലാണ്. നാട്ടിടവഴികളിലെയും പാടവരമ്പത്തുമെല്ലാമുള്ള സാധാരണ ചിത്രങ്ങളെക്കാൾ സ്റ്റുഡിയോ ഫ്ലോറുകളെ ആശ്രയിക്കുന്നവരാണ് ഏറെ.
ഗ്രീൻ മാറ്റുകൾക്കു മുന്നിൽ വിവിധ പോസുകളിലെടുക്കുന്ന ചിത്രങ്ങൾ എഡിറ്റിങ് കഴിഞ്ഞിറങ്ങുമ്പോൾ ന്യൂ ജനറേഷെൻറ ഭാഷയിൽ വേറെ ലെവലാകും. എച്ച്.ഡി ക്വാളിറ്റിയിൽ സ്വന്തം പാർട്ടിക്കൊടിയുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ കളർഫുൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുമ്പോൾ ആശ്വസിക്കുന്നത് ഫോട്ടോഗ്രാഫർമാരാണ്.
കോവിഡ് നിയന്ത്രണം കർശനമായതോടെ വിവാഹങ്ങളും മറ്റു പൊതുപരിപാടികളും ഇല്ലാതായതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിന് ഫോട്ടോ-വിഡിയോഗ്രാഫർമാരാണ്. തൊഴിൽമേഖല പൂർണമായും പ്രതിസന്ധിയിലായതോടെ മറ്റ് മേഖലകൾ തേടിയവരും ഏറെ. തെരഞ്ഞെടുപ്പുകാലത്തെ സ്ഥാനാർഥികളുടെ ഫോട്ടോ ഷൂട്ടിൽ അൽപമെങ്കിലും വരുമാനം ലഭിക്കുമെന്ന ആശ്വാസത്തിലാണ് ഫോട്ടോഗ്രാഫർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.