ചിറ്റൂർ: വ്യാജ ഒപ്പിട്ട് പത്രികാസമർപ്പണം നടത്തിയതായി മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ നാമനിർദേശപത്രിക സമർപ്പിച്ചതിലാണ് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാജ ഒപ്പിട്ട് നൽകിയത്. വിദേശത്ത് താമസിക്കുന്നയാളുടെ ഉൾപ്പെടെ മൂന്നു വാർഡുകളിലാണ് വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സ്ഥാനാർഥി
ത്വത്തെ ചൊല്ലി യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടക്കുന്ന തർക്കത്തിനിടെയാണ് പത്രികയിലെ കൃത്രിമം സംബന്ധിച്ച് ആരോപണമുയർന്നത്. സ്ഥാനാർഥിയെ പിന്താങ്ങുന്നതായി വാർഡിലെ ഒരു വോട്ടറുടെ ഒപ്പുവേണം. എന്നാൽ 21, 24 , 28 വാർഡുകളിലെ കോൺഗ്രസിനെതിരെ മത്സരരംഗത്ത് എത്തിയ യൂത്ത് കോൺഗ്രസ് വിമത സ്ഥാനാർഥികളാണ് വോട്ടർമാരുടെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചതെന്ന് മറുവിഭാഗം പരാതിയിൽ പറയുന്നു.
ഇതിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുടേതടക്കം വ്യാജ ഒപ്പിട്ടാണ് പത്രികകൾ സമർപ്പിച്ചത്. ഫെബ്രുവരി മുതൽ ദുബൈയിൽ താമസിക്കുന്ന തത്തമംഗലം സ്വദേശി ശ്രീറാമിെൻറ ഒപ്പാണ് വ്യാജമായി ഇട്ടത്. ഇതുസംബന്ധിച്ച് എൻ.ആർ.ഐ സെൽ മുഖേന പൊലീസിൽ പരാതി നൽകിയതായി ശ്രീറാം അറിയിച്ചു. വ്യാജരേഖ ചമച്ചതിന് സ്ഥാനാർഥികൾക്കെതിരെ പൊലീസിലും പരാതി നൽകി. പത്രിക സ്വീകരിച്ചതിനുശേഷമുള്ള പരാതികളിൽ നടപടിയെടുക്കാൻ റിട്ടേണിങ് ഓഫിസർക്ക് അധികാരമില്ലെന്നും പരാതിക്കാർക്ക് തുടർനടപടിക്കായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും റിട്ടേണിങ് ഓഫിസർ പി. കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.