ചിറ്റൂർ: പൊലീസിന്‍റെ ചോദ്യം ചെയ്യൽ ഭയന്ന് യുവാവ് കുളത്തിൽചാടി. വെള്ളത്തിൽ നിന്ന് കയറാൻ വിസമ്മതിച്ച് പൊലീസിനെയും നാട്ടുകാരെയും വലച്ചത് മണിക്കൂറുകളോളം. കൊല്ലങ്കോട് ആനമാറി ആർ. വിനോദാണ് (25) മണിക്കൂറുകളോളം കുളത്തിൽ നീന്തിയത്.
മൊബൈൽ ഫോൺ മോഷണം പോയെന്ന അതിഥി തൊഴിലാളിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്താൻ പൊലീസ് തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് മൂങ്കിൽമടയിലെത്തിയത്. പൊലീസിനെ കണ്ടയുടൻ തന്നെ വിനോദ് കുളത്തിലേക്ക് ചാടുകയായിരുന്നു.
കരയ്ക്ക് കയറാൻ പലതവണ ആവശ്യപ്പെട്ടിട്ടും കയറിയില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കയറാതെ വന്നതോടെ വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റൂർ അഗ്നിരക്ഷസേന സ്ഥലത്തെത്തി. ഇതോടെ വിനോദ് കരയ്ക്കു കയറി. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾമൊബൈൽ മോഷ്ടിച്ചതിൽ വിനോദിന് പങ്കില്ലെന്ന് മനസ്സിലായി. കേസെടുക്കാതെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.