കൊടുമ്പ്: കർഷകത്തൊഴിലാളികളായിരുന്നു പാർട്ടി അണികളിൽ ഭൂരിപക്ഷവുമെന്നതിനാൽ പഴയകാലത്ത് രാത്രിയാണ് യോഗങ്ങളെല്ലാം ചേർന്നിരുന്നത്. പണികഴിഞ്ഞ് ഭക്ഷണം ഉണ്ടാക്കി കഴിച്ചശേഷമാണ് തൊഴിലാളികൾ യോഗത്തിന് എത്തിയിരുന്നത്. രാത്രി എേട്ടാടെ തുടങ്ങി പുലർച്ച രണ്ടുവരെയൊക്കെ പലയിടങ്ങളിലായി മീറ്റിങ്ങുകളുണ്ടാവും -കൊടുമ്പ് മുൻ പഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന പി.പി. കിട്ട പഴയ തെരഞ്ഞെടുപ്പുകാലം ഒാർത്തെടുക്കുന്നു.
''പണ്ടുകാലത്ത് തെരഞ്ഞെടുപ്പിന് െചലവാക്കാൻ ആരുടെ കൈയിലും നയാപൈസ ഉണ്ടാവില്ല. ഇന്നത്തെപോെല പിരിവൊന്നും നടക്കില്ല. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത കാലമല്ലേ. കിലോമീറ്ററുകളോളം നടന്ന് വീടുകയറി വോട്ടുചോദിക്കും ചെന്നിടത്തുതന്നെ പലതവണ ചെല്ലും'' -പന്ത്രണ്ടര വർഷം പഞ്ചായത്തിെൻറ ഭരണസാരഥ്യം വഹിച്ച 88കാരനായ പി.പി. കിട്ട പറയുന്നു. 1960കളിൽ യൗവനകാലത്തുതന്നെ ചെെങ്കാടിക്ക് കീഴിൽ സജീവമായി. ഒന്നും കണ്ടിട്ടല്ല പാർട്ടിയിൽ വന്നത്. ദീർഘകാലം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു. പിന്നീട് ചുമട്ടുത്തൊഴിലാളി യൂനിയനും നേതൃത്വം കൊടുത്തു. സമരവും പൊലീസ് മർദനവും ജയിൽവാസവുമായി പതിറ്റാണ്ടുകൾ. പൊലീസ് വെടിവെപ്പിലെത്തിയ പാലക്കാട് കോട്ടയുടെ പരിസരത്തെ പാർട്ടി സമരത്തിെൻറ മുൻനിരയിലുണ്ടായിരുന്നു. നിരവധി തെരഞ്ഞെടുപ്പുകളിൽ കർമനിരതനായെങ്കിലും ആദ്യമായി സ്ഥാനാർഥിയാകാൻ പാർട്ടി കൽപിച്ചത് 1987ൽ.
നാലാം വാർഡിൽനിന്ന് 1500ലേെറ വോട്ടിന് വിജയം. അന്ന് ഒരു വാർഡിൽ 3000ലേറെ വോട്ട് ഉണ്ടായിരുന്നു. വാർഡുകളുടെ എണ്ണം ഇന്നത്തെയത്ര ഇല്ല. രണ്ട് ടേമുകളിലായി പന്ത്രണ്ടര വർഷം അധ്യക്ഷ പദവിയിൽ തുടർന്നു. അന്ന് പ്ലാൻ ഫണ്ട് കാര്യമായുണ്ടായിരുന്നില്ല, തനത് ഫണ്ട് ആവെട്ട നാമമാത്രവും. റൈസ് മില്ലുകൾക്കും മറ്റുമുള്ള ലൈസൻസ് ഫീസ് ഉയർത്തി തനത് വരുമാനം കൂട്ടാൻ നടപടിയെടുത്തത് തെൻറ ഭരണസമിതിയുടെ കാലയളവിലാണെന്ന് കിട്ട പറയുന്നു. ഇങ്ങനെ അധികമായി സ്വരൂപിച്ച പണം ഒാലപ്പുരകൾ മേയാൻ ഗ്രാൻറായും മറ്റും പാവപ്പെട്ട ജനങ്ങളുടെ കൈകളിലേക്ക് നൽകുകയുണ്ടായി. ഭരണകാലയളവിൽ ഒറ്റയാക്ഷേപവും കേൾപ്പിക്കാതെയാണ് പടിയിറങ്ങിയതെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.