ചിറ്റൂർ: 'സൗര' പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത മാർച്ചിനകം ഒരുലക്ഷം സോളാർ പദ്ധതികൾ അനുവദിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി ബോര്‍ഡിെൻറ സൗര പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട്പാളയം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട് സോളാര്‍ പ്ലാൻറിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവും. വീടുകളിലെ വൈദ്യുതി ഉപയോഗം, പാചകം, വാഹന ചാർജിങ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് സോളാർ പദ്ധതി സഹായകമാവും. സോളാറിൽ ഹൈബ്രിഡ് സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ചിറ്റൂർ എംപ്ലോയബിലിറ്റി സെൻററുമായി ചേർന്ന് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിലേക്കുള്ള സോളാര്‍ പ്ലാൻറ് ഉടമ്പടി കൈമാറ്റവും മന്ത്രി നിർവഹിച്ചു. ചിറ്റൂര്‍-തത്തമംഗമലം നഗരസഭ ചെയര്പേഴ്സൻ കെ.എല്‍. കവിത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.