ചിറ്റൂർ: കേൾവി ശക്തിയും സംസാരശേഷിയുമില്ലെങ്കിലും ഒമ്പതുവയസ്സുകാരൻ സജുവിെൻറ കഴിവുകൾക്ക് മുന്നിൽ സമപ്രായക്കാർ പോലും തോറ്റ് പോവും. ചിത്രകലയിലും മിനിയേച്ചർ നിർമാണത്തിലും ക്ലേ മോഡലിങ്ങിലുമെല്ലാം പരിമിതികളെ മറികടന്ന് പ്രതിഭ തെളിയിക്കുകയാണ് സജുവെന്ന കുരുന്ന് ബാലൻ. നിശ്ശബ്ദമായ തെൻറ ലോകത്ത് ചടഞ്ഞിരിക്കാതെ കൺമുന്നിലെ കാഴ്ച്ചകളെ ചിത്രങ്ങളായും രൂപങ്ങളായും പരിവർത്തനപ്പെടുത്തുന്നതിൽ എപ്പോഴും വ്യാപൃതനാണവൻ.
ചിറ്റൂർ മാട്ടുമന്തയിലെ സുരേഷ് ബാബു-ഷീബ ദമ്പതികളുടെ ഏക മകനാണ്. പാലക്കാട് ശ്രവണ സംസാര സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. നാല് വയസ്സു മുതൽ ചിത്രകലയിൽ സജീവമാണ് സജു. കളിമണ്ണുകൊണ്ട് ദൈവങ്ങളുടെ രൂപങ്ങളും പഴയ തുണികളും ടിഷ്യൂ പേപ്പറുകളും കൊണ്ട് കളിപ്പാട്ടങ്ങളും മനോഹരമായി തയാറാക്കും ഈ മിടുക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.