മാത്തൂർ (പാലക്കാട്): കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട യുവാക്കൾക്കടക്കം വരുമാനത്തിന് ആശ്രയമായിരുന്ന തട്ടുകടകൾക്ക് താഴുവീഴുന്നു. കുത്തനെ ഉയരുന്ന ഇന്ധനവിലയാണ് തട്ടുകടക്കാരുടെ അന്നംമുടക്കുന്നത്. അടച്ചിട്ടവയിൽ തുരുമ്പും മാറാലയും പടരുമ്പോൾ പലരും മറ്റു തൊഴിലുകളിലേക്ക് പതിയെ തിരിയുകയാണ്.
2021-മേയ് മാസത്തിൽ 1200 രൂപ വിലയുണ്ടായിരുന്ന വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 2400 ആണ്. വൈകീട്ട് കടയടച്ച് കണക്കുനോക്കിയാൽ പലചരക്കുകടയിലെ പറ്റു തീർക്കാൻ പോലും തികയാറില്ല. രാവിലെ മുതൽ രാത്രി വരെയുള്ള അധ്വാനത്തിന്റെ മിച്ചം വട്ടപ്പൂജ്യമാവുന്ന സ്ഥിതിയിൽ പൂട്ടിയിടുന്നതാണ് മെച്ചമെന്ന് തട്ടുകടക്കാർ പറയുന്നു.
പാചകവാതകത്തിന്റെയടക്കം വിലക്കയറ്റത്തിനനുസരിച്ച് പലഹാരങ്ങൾക്ക് വില കൂട്ടാനുമാകില്ല. മാത്തൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിൽ ഇത്തരത്തിൽ നൂറുക്കണക്കിന് തട്ടുകടകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയത്. വരുമാനവഴി അടഞ്ഞതോടെ നിസ്സഹായരാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.