പാലക്കാട്: കോവിഡ് രണ്ടാംതരംഗം ശക്തമായതോടെ പ്രതിസന്ധിയിലായി ജില്ലയിലെ ഭക്ഷ്യവ്യവസായം. ആളുകൾ വീടുകളിലേക്ക് ഒതുങ്ങിയതും പ്രവർത്തനസമയം ചുരുങ്ങിയതും മിക്ക ഭക്ഷണശാലകളുടെയും വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടാക്കുന്നത്. പ്രമുഖ ഹോട്ടലുകളിൽ പലതിെൻറയും വരുമാനം നാലിലൊന്നായി ചുരുങ്ങി.
ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം വന്നതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്. വരുമാനമില്ലാത്ത നോമ്പുകാലം ഇഫ്താർ വിഭവങ്ങളും വിരുന്നിനുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കി േനാമ്പുകാലത്തിൽ പ്രതീക്ഷയർപ്പിച്ച വിപണിക്ക് കോവിഡ് രണ്ടാംതരംഗം ഒെട്ടാന്നുമല്ല വെല്ലുവിളിയായത്. വൈകീട്ട് ഏഴരയോടെ ഹോട്ടലുകളടക്കമുള്ളവ അടക്കണമെന്ന നിർദേശം കൂടി എത്തിയേതാടെ പലർക്കും നിരാശ മിച്ചം.
ജില്ലയിൽ 2500ലധികം റസ്റ്റാറൻറുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇവരിൽ 80 ശതമാനവും െചറുകിട മേഖലയിലാണ്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷമുള്ള ഇടവേളയിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങിയതോടെ കരകയറി വരുകയായിരുന്നു പല ഹോട്ടലുകളും. ഇൗ കാലയളവിൽ രുചിവൈവിധ്യങ്ങളുമായി നിരവധി ഭക്ഷണശാലകൾ പുതുതായി തുറക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ പലരും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കോവിഡ് ഇനിയും രൂക്ഷമായാൽ ചരക്ക് ഗതാഗതം തടസ്സപ്പെേട്ടക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത് വിലക്കയറ്റത്തിന് ഇടയാക്കുകയും ഹോട്ടലുകൾ പൂട്ടേണ്ട സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും വ്യാപാരികൾ പറയുന്നു.
ഒാഫ്ലൈനാവുന്ന ഒാൺലൈൻ പ്രതീക്ഷകൾ
ലോക്ഡൗണുകളിൽ തഴച്ച ഒാൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ മിക്കവരും 45 ദിവസം ഇടവേളകളിലാണ് ഹോട്ടലുകൾക്ക് പണം കൈമാറുക. 26--27 ശതമാനം വരെയാണ് ഒാൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ ഭക്ഷണശാലകളിൽനിന്ന് ഇൗടാക്കുന്നത്. ചെറുകിട ഹോട്ടലുകളിൽ പലർക്കും പതിവ് കച്ചവടത്തിനൊപ്പം ഇത് സ്വീകാര്യമാണെങ്കിലും നിലവിൽ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ആപ് ഇനിയും സംസ്ഥാനമൊട്ടാകെ പ്രവർത്തനസജ്ജമായിട്ടില്ല. പാലക്കാട് നഗരം, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നീ നഗരങ്ങളിലാണ് നിലവിൽ ഹോം ഡെലിവറിക്ക് അൽപമെങ്കിലും സാധ്യതയുള്ളത്.
ഹോം ഡെലിവറി സംവിധാനമില്ലാത്ത ചായക്കടകളും ചെറുകിട സ്റ്റോറൻറുകളും കടുത്ത പ്രതിസന്ധിയിലാണ്. പലരും സർക്കാർ അനുവദിച്ച സമയത്ത് പോലും കടകൾ തുറക്കാത്ത സ്ഥിതി. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചശേഷം കച്ചവടം 70 ശതമാനം കുറഞ്ഞതായി പാലക്കാട് നഗരത്തിലെ ഹോട്ടൽ നടത്തുന്നയാളും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ ഫിറോസ് റഹ്മാൻ പറയുന്നു. തൊഴിലാളികളുടെ എണ്ണം കുറച്ചും വേതനം ചുരുക്കിയുമൊക്കെയാണ് സ്ഥാപനങ്ങൾ നിലനിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത്. ബേക്കറികളടക്കമുള്ളവ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഫിറോസ് പറയുന്നു. മാസങ്ങൾക്ക് മുമ്പ് നൽകിയ കാറ്ററിങ് ഒാർഡറുകൾ ഭൂരിഭാഗവും പിൻവലിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്നത് മേഖലയിലെ പ്രതിസന്ധി ഇനിയും ആഴമുള്ളതാക്കുന്നതായും ഫിേറാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.