മു​ങ്ങിമ​ര​ണം: മു​ട്ടി​ക്ക​ട​വ് ത​ട​യ​ണ​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്

കോട്ടായി: സ്ഥിരം ഷട്ടറിട്ടതോടെ കടുത്ത വേനലിലും സമൃദ്ധമായി വെള്ളം നിറഞ്ഞുനിൽക്കുന്ന കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴയിലെ തടയണയിലേക്ക് വരുന്ന സന്ദർശകരെ നിയന്ത്രിക്കണമെന്നും ധാരാളം കുഴികളുള്ള തടയണയിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ആവശ്യം ശക്തമായി. വ്യാഴാഴ്ച മുട്ടിക്കടവ് തടയണയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി അബദ്ധത്തിൽ കുഴിയിൽപെട്ട് മാത്തൂർ സ്വദേശിയായ 15കാരനായ വിദ്യാർഥി മരിച്ചിരുന്നു. സമൃദ്ധമായ തടയണ കാണാനും കുളിക്കാനും ദൂരദിക്കുകളിൽനിന്ന് പോലും സന്ദർശകരെത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും തടയണയിലെ കുഴിയും മറ്റും അറിയാത്തവരാണ്.

സമൃദ്ധമായ തെളിനീർ കണ്ട് കുളിക്കാനിറങ്ങി അപകടത്തിൽപെടുന്നത് പതിവായ സാഹചര്യത്തിൽ സന്ദർശകരെ നിയന്ത്രിക്കാനും അപകട സൂചന മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും അധികൃതർ തയാറാകണമെന്നാണ് ആവശ്യം. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മുട്ടിക്കടവ് തടയണയിൽ എന്തു സംഭവിച്ചാലും പുറംലോകം അറിയാൻ ഏറെ സമയമെടുക്കും. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതാണ്.

Tags:    
News Summary - Drowning death: Visitors must be restricted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.