കോട്ടായി: പഞ്ചായത്തിലെ ഇക്കോ ടൂറിസം പദ്ധതിയായ സത്രംകടവ് ടൂറിസം പദ്ധതി ഉടൻ നടപ്പാക്കണമെന്നാവശ്യമുയരുന്നു. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിനു കീഴിൽ എന്നും ജലസമൃദ്ധമായ കോട്ടായി ഭാരതപ്പുഴയിൽ സത്രംകടവിൽ ഇക്കോ ടൂറിസത്തിന് സാധ്യത കണ്ടെത്തുകയും മാസങ്ങൾക്കു മുമ്പ് ടൂറിസം ബോട്ട് എത്തിച്ച് ട്രയൽ ഓട്ടം നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഒരാഴ്ചക്കകം 15 ബോട്ടുകൾ എത്തിച്ച് വിപുലമായ ട്രയൽ ഓട്ടം നടത്തുമെന്ന് ജില്ല ടൂറിസം അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, അതിനിടക്ക് കോവിഡ് വ്യാപന കാരണത്തിൽ വിപുലമായ ട്രയൽ ഓട്ടം മുടങ്ങിയതാണ് പദ്ധതിക്ക് വിലങ്ങായത്.
സത്രംകടവിൽ ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമായാൽ ധാരാളം തൊഴിൽ സാധ്യതകൾക്കു പുറമെ പഞ്ചായത്തിന് ഒരു വരുമാന സ്രോതസ്സുമാവും. 15 ബോട്ടുമായി വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ട ജില്ല ടൂറിസം വികസന ഉദ്യോഗസ്ഥരുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് കോട്ടായിയിലെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.