ആലത്തൂർ: വിദ്യാലയങ്ങളിൽനിന്ന് വിനോദയാത്രക്ക് പോകുമ്പോൾ ഗതാഗത വകുപ്പിൽനിന്ന് വാങ്ങേണ്ട രേഖകളില്ലാതെ യാത്രക്കെത്തിയ രണ്ട് ബസുകൾ കാവശ്ശേരിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കെ.സി.പി സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിരുന്ന മൂന്ന് ബസുകളിൽ രണ്ടെണ്ണത്തിനാണ് ഗതാഗത വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രമില്ലാതിരുന്നത്. 6000 രൂപ വീതം പിഴ ചുമത്തി ബസുകൾ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ 3.30ന് സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിരുന്ന ബസുകളാണ് ആലത്തൂർ ജോയന്റ് ആർ.ടി ഓഫിസ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
4.30ന് യാത്ര പുറപ്പെടാനായി മൂന്ന് ബസുകളാണ് ഏർപ്പാട് ചെയ്തിരുന്നത്. ഇതിൽ രണ്ട് ബസുകൾ കസ്റ്റഡിയിലെടുത്തതോടെ സ്കൂൾ അധികൃതർ യാത്ര മാറ്റിവെച്ചു. സ്കൂൾ അധികൃതർ ഏർപ്പാടാക്കിയ ബസുകൾ കുട്ടികൾക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ പകരം കൊണ്ടുവന്ന ബസുകളാണ് പിടിയിലായതെന്നും അറിയുന്നു.വിദ്യാലയങ്ങളിൽനിന്ന് വിനോദയാത്രക്ക് പോകുന്ന ബസുകൾ യാത്രക്ക് മുമ്പ് മോട്ടോർ വാഹന വകുപ്പിൽനിന്ന് സാക്ഷ്യപത്രം വാങ്ങണം. അത് ബസ് ഉടമയാണ് ചെയ്യേണ്ടത്. ടയറും മറ്റു സംവിധാനങ്ങളുമെല്ലാം പരിശോധിച്ച് നൽകുന്നതാണ് സാക്ഷ്യപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.