പാലക്കാട്: സാമൂഹികനീതി വകുപ്പിന് കീഴിലെ പോഷൺ അഭിയാൻ പദ്ധതി കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം. ഇരുനൂറ്റമ്പതോളം ജീവനക്കാരാണ് ശമ്പളത്തിനായി മാസങ്ങൾ നീണ്ട കാത്തിരിപ്പ് തുടരുന്നത്. കേന്ദ്രസർക്കാറിന്റെ 80ഉം സംസ്ഥാന സർക്കാറിന്റെ 20 ഉം ശതമാനം ഫണ്ടുൾപ്പെടുത്തിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ബ്ലോക്ക്-ജില്ല തലങ്ങളിലായി സംസ്ഥാനത്ത് ഇരുനൂറ്റമ്പതോളം ജീവനക്കാരാണ് പദ്ധതിയിൽ ജോലി ചെയ്യുന്നത്.
രണ്ടുവർഷം മുമ്പ് നിയമിച്ച ഇവരിൽ പലരുടെയും നിയമനകാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. ജനുവരിയിൽ കരാർ പുതുക്കിയതോടെയാണ് ശമ്പളം ലഭിക്കാതായത്. വനിത-ശിശു വികസന വകുപ്പിലെ ഒരുവിഭാഗം ജീവനക്കാരുടെ അനാസ്ഥയാണ് കാരണമെന്നാണ് കരാർ ജീവനക്കാരുടെ ആരോപണം. ഇവരുടെ ശമ്പളത്തുക പി.എഫ്.എം.എസ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.