കാഞ്ഞിരപ്പുഴ: ഡാമിൽ നീരാടുന്ന കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് പോകാതിരിക്കാൻ വനപാലകരുടെയും ദ്രുതപ്രതികരണ സേനയുടേയും കാവൽ തുടരുന്നു.
മൂന്ന് ദിവസങ്ങളായി തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പിച്ചള മുണ്ടക്കും പാലക്കയത്തിനും ഇടയിലുള്ള കാഞ്ഞിരപ്പുഴ ഡാം തീരപ്രദേശങ്ങളിലാണ് ഒറ്റക്കും കൂട്ടായും കാട്ടാനകൾ എത്തി വെള്ളം കുടിച്ചും നീരാടിയും മടങ്ങുന്നത്. ഇടതു ഭാഗത്ത് ഡാമിനോട് ചേർന്ന വനമാണ്.
പുഴയുടെ അക്കരെ പിച്ചളമുണ്ട വഴികര വഴി കാഞ്ഞിരപ്പുഴ പഞ്ചായത്ത് അതിർത്തി കടന്ന് പാലക്കയം ജനവാസ മേഖലയിൽ ആനകൾ എത്താം. നിലവിൽ പായപ്പുല്ല് ഭാഗത്ത് ദിവസേന ഒന്നിലധികം കാട്ടാനകളെ കാണുന്നതായി തദ്ദേശവാസികൾ പറഞ്ഞു. ദ്രുതകർമ സേന കാട്ടാനകളെ പടക്കം പൊട്ടിച്ചാണ് ജനവാസ മേഖലയിൽനിന്ന് അകറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.