പാലക്കാട്: നഗരത്തിലെ പാതയോരങ്ങളിൽ മാലിന്യം കുമിയുന്നു. പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെ മാലിന്യങ്ങൾ റോഡരികുകളിൽ നിറഞ്ഞിരിക്കുകയാണ്. ദേശീയപാത 544ൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിന് എതിർവശത്തും മലമ്പുഴ കനാലിന് സമീപവും കൽമണ്ഡപം കനാൽ റോഡിലുമെല്ലാം മാലിന്യം തള്ളിയിട്ടുണ്ട്.
ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ മിനി എം.സി.എഫുകളിലാണ് താൽക്കാലികമായി സൂക്ഷിക്കാറുള്ളത്. ഇവിടെ മാലിന്യം നിറയുമ്പോൾ ശേഖരണ കേന്ദ്രത്തിലേക്ക് മാറ്റാറാണ് പതിവ്. എന്നാൽ പലയിടത്തും മിനി എം.സി.എഫിന് സമീപമാണ് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത്.
മാലിന്യം തെരുവ്നായ്ക്കൾ റോഡിലേക്ക് കടിച്ചുവലിച്ചിടുന്നതും പതിവാണ്. ദുർഗന്ധവും രൂക്ഷമാണ്. തെരുവ്നായ് ശല്യം കാൽനടക്കാർക്കൊപ്പം രാത്രി ഇരുചക്ര യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നായ്ക്കൾ കുറുകെ ചാടുന്നതും വാഹനത്തിന് പുറകേ കുരച്ചുകൊണ്ട് ഓടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.