ഗ്രീൻഫീൽഡ് പാത: ജനങ്ങളുടെ ആശങ്ക നീക്കും, സർവേ പുനരാരംഭിച്ചു

കാഞ്ഞിരപ്പുഴ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെ ആശങ്കകളകറ്റി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ സർവേ പൂർത്തിയാക്കാൻ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് റവന്യൂ ഉദ്യോഗസ്ഥസംഘം നീക്കം തുടങ്ങി.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സർവേ നടത്താനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ജനകീയസമിതി പ്രവർത്തകർ തടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥലമെടുപ്പ് കാര്യത്തിൽ നിജസ്ഥിതി ബോധ്യപ്പെടുത്താൻ എൽ.എ.എൻ.എച്ച് റവന്യൂ ഉേദ്യാഗസ്ഥർ ശ്രമം നടത്തിയത്. വാർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ വാർഡ്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ നീക്കും.

പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ സർവേ നമ്പറുകൾ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയിരുന്നു. ബന്ധപ്പെട്ടവരുടെ പരാതികൾ കേൾക്കുന്നതിന് പഞ്ചായത്തുതലത്തിൽ അദാലത്തും സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് സർവേ നടത്തി കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത്. ചൊവ്വാഴ്ച കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്നിൽ നിർത്തിവെച്ച സ്ഥലത്ത് ജനങ്ങളുടെ സഹകരണത്തോടെ സർവേ നടപടി പുനരാരംഭിച്ചു.

Tags:    
News Summary - Greenfield route: People's concerns will be cleared, survey resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.