ഗ്രീൻഫീൽഡ് ഹൈവേ: സർവേ സംഘത്തെ തടഞ്ഞു

കാഞ്ഞിരപ്പുഴ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് ഭാഗത്ത് സർവേക്ക് എത്തിയ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഭാഗം റവന്യൂ ഉദ്യോഗസ്ഥസംഘത്തെ ജനകീയ സമിതി പ്രവർത്തകർ തടഞ്ഞു.

സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച ആശങ്കകൾ നീക്കണമെന്നും അലൈൻമെന്‍റ് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സമിതി പ്രവർത്തകർ സർവേ തടസ്സപ്പെടുത്തിയത്. റവന്യൂ ഉദ്യോഗസ്ഥർ അനുനയത്തിന് ശ്രമിച്ചെങ്കിലും സമിതി പ്രവർത്തകർ പിരിഞ്ഞുപോയില്ല. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ മടങ്ങി. 

Tags:    
News Summary - Greenfield Highway: Survey team stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.