പാലക്കാട്: ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ റോഡുകളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്കും കുടിവെള്ളം വിതരണം നടത്തി.
എൻഫോഴ്സ്മെൻറ് ആർ.ടി.സി.എസ്. സി.എസ്. സന്തോഷ് കുമാർ, എം.വി.ഐ എ.കെ. ബാബു, എ.എം.വി.ഐമാരായ എ. അനിൽകുമാർ, കെ. ദേവിദാസൻ, എം.പി. ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കുടിവെള്ളം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് വിതരണം. പകൽ സമയങ്ങളിൽ പരമാവധി ഇരുചക്ര വാഹനയാത്രകൾ കുറക്കണമെന്നും തീപിടിത്ത സാധ്യത കൂടുതലായതിനാൽ വാഹനങ്ങളിൽ മാറ്റം വരുത്തൽ, അനധികൃതമായ വയറിങ് എന്നിവ ഒഴിവാക്കണമെന്നും ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.