പാലക്കാട്: ഹയർ സെക്കൻഡറി സാക്ഷരത തുല്യത പരീക്ഷക്ക് വെള്ളിയാഴ്ച തുടക്കമാകും. പ്ലസ് വണിൽ 1780 പേരും പ്ലസ് ടുവിൽ 1112 പേരും ഉൾപ്പെടെ 2892 പഠിതാക്കളാണ് ജില്ലയിലെ 13 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.
ചിറ്റൂർ ഗവ. ബി.എച്ച്.എസ്.എസ്, പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ്, പട്ടാമ്പി ഗവ. എച്ച്.എസ്.എസ്, അഗളി ജി.എച്ച്.എസ്.എസ്, ചെർപ്പുളശ്ശേരി ഗവ. എച്ച്.എസ്.എസ്, പത്തിരിപ്പാല നഗരിപുരം ജി.വി.എച്ച്.എസ്.എസ്, കണ്ണാടി എച്ച്.എസ്.എസ്, കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂർ, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്, ഒറ്റപ്പാലം ഈസ്റ്റ് ഗവ. എച്ച്.എസ്.എസ്, ആലത്തൂർ ഗവ. ഗേൾസ് എച്ച്.എസ്.എസ്, കൊപ്പം ഗവ. എച്ച്.എസ്.എസ്, വട്ടേനാട് ഗവ. വി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത്.
കല്ലടി സ്കൂളിൽ പരീക്ഷ എഴുതുന്ന അലനല്ലൂരിലെ 76 കാരി ശ്രീദേവി അമ്മയാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. പ്ലസ് വണിലാണ് ശ്രീദേവി അമ്മ പഠിക്കുന്നത്. ജില്ലയിൽ 22 മുതൽ 76 വരെ പ്രായമുള്ള പഠിതാക്കളുണ്ട്. പ്ലസ് വണിന് ആദ്യ പരീക്ഷ ഇംഗ്ലീഷും പ്ലസ് ടുവിന് മലയാളവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.