ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി സം​സാ​രി​ക്കു​ന്നു

സാഹോദര്യത്തിന്‍റെ ഒത്തുചേരലായി ജമാഅത്തെ ഇസ്‌ലാമി ഇഫ്താർ

പാലക്കാട്: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി പാലക്കാട് ടോപ് ഇൻ ടൗണിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സാഹോദര്യത്തിന്‍റെ സംഗമ വേദിയായി മാറി. സമാധാനാന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും വംശീയതക്കും വിഭാഗീയതക്കുമെതിരെ രാജ്യ നിവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണ്ട സന്ദർഭമാണിതെന്ന് ഉദ്ഘാടനം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി യൂസഫ് ഉമരി റമദാൻ സന്ദേശം നൽകി. ഇഫ്താറുകൾ സാമൂഹികമായ ദൗത്യം കൂടിയാണ് വിളംബരം ചെയ്യുന്നതെന്നും വിദ്വേഷ-വംശീയ ചിന്തകൾക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു.

പാലക്കാട് സൗഹൃദ വേദി എക്സിക്യൂട്ടിവ് അംഗം ഫാ. ചിറ്റിലപ്പിള്ളി, സി.പി.ഐ ജില്ല സെക്രട്ടറി സിദ്ധാർഥൻ, ഡി.സി.സി പ്രസിഡന്‍റ് തങ്കപ്പൻ, സൗഹൃദ വേദി ചെയർമാൻ മഹാദേവൻ പിള്ള, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് കളത്തിൽ അബ്ദുല്ല, കെ.പി.എസ്.ടി മുൻ സംസ്ഥാന കൺവീനർ വേണു ജി. നായർ, ജിഷ ജോമോൻ, അഡ്വ. ഗിരീഷ് നൊച്ചുള്ളി, ശിവരാജൻ, നഗരസഭ കൗൺസിലർ എം. സുലൈമാൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അബൂഫൈസൽ, സജീഷ് കുത്തനൂർ, ടി.പി. സ്വാലിഹ്, മുഹ്സിൻ തൃത്താല തുടങ്ങിയവർ സംസാരിച്ചു. വിവിധ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും യുവജന പ്രസ്ഥാന നേതാക്കളും പങ്കെടുത്തു. ജില്ല സെക്രട്ടറി മുഹമ്മദ് മുസ്തഫ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Tags:    
News Summary - Jamaate Islami Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.