ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന ശി​രു​വാ​ണി പാ​ത (ഫ​യ​ൽ)

ശി​രു​വാ​ണി ഡാം ​പാ​ത ന​വീ​ക​ര​ണം: പു​തി​യ രൂ​പ​രേ​ഖ സ​മ​ർ​പ്പി​ച്ചു

ക​ല്ല​ടി​ക്കോ​ട്: ശി​രു​വാ​ണി പാ​രി​സ്ഥി​തി​ക വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ റോ​ഡി​​ന്റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് പു​തി​യ രൂ​പ​രേ​ഖ​യാ​യി. പു​തി​യ ഡി​സൈ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ഈ ​പ്ലാ​നും എ​സ്‌​റ്റി​മേ​റ്റും അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് ജി​ല്ല എ​ൻ​ജി​നീ​യ​റി​ങ് വി​ങ്ങി​ന് ല​ഭി​ച്ചാ​ൽ ടെ​ൻ​ഡ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങു​മെ​ന്ന് ശി​രു​വാ​ണി ഡാ​മി​ന്റെ ചു​മ​ത​ല​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പ് പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് പാ​ത വി​ഭാ​ഗം എ​ൻ​ജി​നീ​യ​റും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ശി​രു​വാ​ണി മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡ് പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പു​തി​യ ഡി​സൈ​ൻ ആ​വി​ഷ്ക​രി​ച്ച​ത്. മു​മ്പ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക്ക് സ​മ​ർ​പ്പി​ച്ച രൂ​പ​രേ​ഖ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് പാ​ത ഡി​സൈ​ൻ വി​ങ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം റോ​ഡി​ന്റെ ശാ​ശ്വ​ത നി​ല​നി​ൽ​പ്പി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ വീ​ണ്ടും റോ​ഡ് ന​വീ​ക​ര​ണം എ​ട്ട് മാ​സ​മാ​യി മു​ട​ങ്ങി. ഇ​ട​ക്കു​ർ​ശി ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം ആ​രം​ഭി​ക്കു​ന്ന ശി​രു​വാ​ണി പാ​ത പാ​ല​ക്ക​യം ഭാ​ഗ​ത്തേ​ക്ക് അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി താ​ൽ​കാ​ലി​ക​മാ​യി സ​ജ്ജ​മാ​ക്കി. നാ​ല് കി​ലോ​മീ​റ്റ​ർ മാ​ത്രം പാ​ത​യാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

ഇ​ഞ്ചി​ക്കു​ന്ന് മു​ത​ൽ കേ​ര​ള​മേ​ട് കേ​ര​ള സം​സ്ഥാ​ന അ​തി​ർ​ത്തി വ​രെ 18 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​ന്നാ​ക്കി​യി​രു​ന്നി​ല്ല. ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ലും റോ​ഡ് നാ​മാ​വ​ശേ​ഷ​മാ​യ എ​സ്.​വ​ള​വ് പാ​ത​യു​ടെ ഭാ​ഗം വീ​ണ്ടും ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​ൽ ദു​ഷ്ക​ര​മാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷം മു​മ്പ് മ​ണ്ണി​ട്ട് നി​ക​ത്തി ചെ​റി​യ തോ​തി​ൽ ശി​രു​വാ​ണി ഡാം ​സൈ​റ്റി​ലേ​ക്കും വ​ന​മേ​ഖ​ല​യി​ലേ​ക്കും പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​ത്രം സ​ഞ്ച​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ള​യ സ​മാ​ന​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​വാ​ത്ത മാ​തൃ​ക​യി​ലാ​വും 18 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് ന​വീ​ക​രി​ക്കു​ക. ഡാ​മി​ന്റെ പ​രി​പാ​ല​നം സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പി​നാ​ണ്. ഈ ​മേ​ഖ​ല​യി​ലെ സ​ർ​വ​തോ​ന്മു​ഖ​മാ​യ അ​റ്റ​കു​റ്റ, നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്.

Tags:    
News Summary - Shiruvani Dam Road Upgradation: New Design Submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.