കോങ്ങാട്: അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കോങ്ങാട് കെ.പി.ആർ.പി.എച്ച്.എസ്.എസിലെ വിദ്യാർഥികളായ സൂര്യ കൃഷ്ണനും ആര്യ കൃഷ്ണനും ഇനി പഠിക്കുന്ന വിദ്യാലയത്തിന്‍റെ സ്നേഹത്തണലിൽ. വീട് നിർമാണം തുടങ്ങിയ വേളയിൽ ഇവരുടെ പിതാവും മാതാവും നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് ഇവരുടെ വീടിന്‍റെ നിർമ്മാണം സ്ക്കൂളിലെ അധ്യാപകരും പി.ടി.എ.യും ചേർന്ന് നാല് ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കി. വീടിന്‍റെ താക്കോൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബിനു മോൾ കൈമാറി. ചടങ്ങിൽ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.അജിത്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ എം.പി.ശ്യാമള റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.സേതുമാധവൻ മുഖ്യാതിഥിയായിരുന്നു. കെ.ടി.ശശിധരൻ, ബിന്ദു, എ.എം.അജിത്ത്, കാജാ ഹുസൈൻ ,ബീനമോൾ, പ്രധാനാധ്യാപിക എൻ.വി.ലത, ടി.യു.മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.