കോങ്ങാട്: ഇടതിനൊപ്പം നിൽക്കുേമ്പാൾതന്നെ യു.ഡി.എഫിന് പ്രതീക്ഷ നൽകുന്ന മണ്ഡലമെന്ന നിലയിൽ ഇക്കുറി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന മത്സരം കൂടിയാവും കോങ്ങാട്ട്. സ്ഥാനാർഥി നിർണയം മുന്നണികളിൽ കല്ലുകടിയായ മണ്ഡലത്തിൽ ഇത്തവണ മൂന്ന് മുന്നണികൾക്കും അപ്രതീക്ഷിത സ്ഥാനാർഥികളാണ് എത്തിയത്. സംവരണ മണ്ഡലമായ കോങ്ങാട് ജില്ല പഞ്ചായത്ത് അധ്യക്ഷയായിരുന്ന കെ. ശാന്തകുമാരിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഇടതിൽനിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫിനായി കളത്തിലിറങ്ങുന്നത് മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ യു.സി. രാമൻ. മണ്ഡലത്തിൽ യുവനേതാവിനെ ഇറക്കി ബി.ജെ.പി നേട്ടം കണക്കുകൂട്ടുേമ്പാൾ ബി.എസ്.പിയുടെ പി.ഇ. ഗുരുവായൂരപ്പനും മത്സരരംഗത്തുണ്ട്. രാഷ്ട്രീയ രംഗത്ത് സജീവമായ സ്ഥാനാർഥികൾ മത്സരത്തിനിറങ്ങുന്നത് കൊണ്ടുതന്നെ പ്രചാരണത്തിലും പ്രസംഗത്തിലുമെല്ലാം തീപാറുന്ന വീറും വാശിയും മണ്ഡലത്തിൽ പ്രകടം.
ന്യൂനപക്ഷങ്ങളും മലയോര കർഷകരും ഉൾനാടൻ ഗ്രാമീണരും ആരെ തുണക്കുമെന്നതുതന്നെയാവും കോങ്ങാടിെൻറ രാഷ്ട്രീയ ഭാവി നിർണയിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ ഇടതുമുന്നണി മുന്നിലാണെങ്കിലും ഭരണ കോട്ടങ്ങളും കുടിവെള്ള പ്രശ്നവും വന്യമൃഗശല്യവും പ്രചാരണ ആയുധമാക്കി യു.ഡി.എഫും എൻ.ഡി.എയും രംഗത്തുണ്ട്. അനുഭവ സമ്പത്ത് ഉൗർജമാക്കി വോട്ടർമാരിലേക്കിറങ്ങുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ശാന്തകുമാരിക്ക് കെ.വി. വിജയദാസ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് പ്രധാന പ്രചാരണ വിഷയം. സംസ്ഥാന സർക്കാറിെൻറ വികസന നേട്ടങ്ങളും ഇവർ ഉയർത്തിക്കാണിക്കുന്നു.
മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ഏെട്ടണ്ണവും ഇടത് ഭരണത്തിലാണെന്നതും എൽ.ഡി.എഫിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വിജയിച്ചാൽ മണ്ഡലത്തിൽ താമസിക്കുമെന്നും മണ്ഡലത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നുമാണ് യു.ഡി.എഫ് സ്ഥാനാർഥി രാമെൻറ വാഗ്ദാനം. കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാർഥി 3,800 വോട്ടുകൾ നേടിയ മണ്ഡലത്തിൽ ഇക്കുറി എൻ.ഡി.എക്കും പ്രതീക്ഷകേളറെയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ വർധിച്ച വോട്ടുവിഹിതം എൻ.ഡി.എക്ക് ആത്മവിശ്വാസം നൽകുന്നു. ലക്കിടി-പേരൂർ മുൻ പഞ്ചായത്ത് അംഗവും യുവമോർച്ച മുൻ ജില്ല സെക്രട്ടറിയുമായ എം. സുരേഷ് ബാബുവാണ് സ്ഥാനാർഥി. പ്രാദേശികമായ പരിചയം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. മോദി തരംഗം അനുകൂല സാഹചര്യം ഒരുക്കുമെന്നും മുന്നണി കരുതുന്നു. മണ്ഡലം പിറവിയെടുത്തത് മുതൽ രണ്ടുതവണയും ഇടത് മുന്നണിയെ വരിച്ച പാരമ്പര്യമാണ് കോങ്ങാടിനുള്ളത്. 2011ൽ 3565 വോട്ടിനാണ് കെ.വി. വിജയദാസ് എതിർ സ്ഥാനാർഥിയായിരുന്ന യു.ഡി.എഫ്.എഫിലെ പി. സ്വാമിനാഥനെ തോൽപിച്ചത്. വിജയദാസ് 59,920 വോട്ട് നേടിയപ്പോൾ സ്വാമിനാഥന് 49,355 വോട്ടാണ് നേടാനായത്. 2016ൽ മുമ്പുണ്ടായിരുന്ന ഭൂരിപക്ഷം 3565ൽനിന്ന് 13, 271 ആയി ഉയർന്നു. കെ.വി. വിജയദാസിന് ലഭിച്ചത് 60,790 വോട്ട്. എതിരാളിയായ പന്തളം സുധാകരന് 47,519 വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.