കോങ്ങാട്: കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളും നാടുവാഴിത്തത്തിനെതിരായ സമരങ്ങളും സോഷ്യലിസ്റ്റ് ചിന്തയും നക്സലിസവുമെല്ലാം ഉൾച്ചേർന്നതാണ് കോങ്ങാടിെൻറ രാഷ്ട്രീയ ചരിത്രം. ചെെങ്കാടിയോട് ഏറെ ഇഴയടുപ്പമുള്ള മണ്ഡലത്തിെൻറ പൂർവരൂപമായ ശ്രീകൃഷ്ണപുരത്ത് പലവതണ മൂവർണക്കൊടിയും പാറിയിട്ടുണ്ട്. 1965ലാണ് ശ്രീകൃഷ്ണപുരം മണ്ഡലം രൂപംകൊണ്ടത്. പ്രഥമ തെരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി നാലുതവണ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത് ഇടതാണ്. 1965, 1967, 1970 ഘട്ടങ്ങളിൽ സി.പി.എമ്മിെൻറ സി. ഗോവിന്ദപണിക്കരാണ് ജനപ്രതിനിധിയായത്.
1977ൽ കോൺഗ്രസിെൻറ കെ. സുകുമാരനുണ്ണിയും 1980ൽ കെ. ശങ്കരനാരായണനും വിജയം കണ്ടു. 1982ൽ ഇടതു സർവിസ് സംഘടന നേതാവായ ഇ. പത്മനാഭനിലൂടെ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും 1991ലും കോൺഗ്രസിലെ പി. ബാലനിലൂടെ യു.ഡി.എഫ് വീണ്ടും തിരിച്ചുവരവ് നടത്തി. 1966ലും 2001ലും എൽ.ഡി.എഫിെൻറ ഗിരിജ സുരേന്ദ്രനും 2006ൽ കെ.എസ്. സലീഖയും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ പാലക്കാട് ലോക്സഭ സീറ്റിൽ വിജയം വരിച്ച വി.എസ്. വിജയരാഘവൻ, 2001ൽ ശ്രീകൃഷ്ണപുരത്ത് 21 വോട്ടിന് ഗിരിജ സുരേന്ദ്രനോട് തോറ്റത് ചരിത്രം.
2011ലാണ് കോങ്ങാട് മണ്ഡലം പിറവിയെടുക്കുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാടിനെ കഴിഞ്ഞ രണ്ടുതവണയും നിയമസഭയിൽ പ്രതിനിധാനം ചെയ്തത് സി.പി.എം നേതാവ് കെ.വി. വിജയദാസാണ്. കാഞ്ഞിരപ്പുഴ, കാരാകുർശ്ശി, തച്ചമ്പാറ, കരിമ്പ, കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കോങ്ങാട് മണ്ഡലം. പഴയ ശ്രീകൃഷ്ണപുരം മണ്ഡലത്തിലുണ്ടായിരുന്ന വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയും നിലവിൽ ഷൊർണൂർ നിയമസഭ മണ്ഡലത്തിെൻറ ഭാഗമാണ്. കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം പഞ്ചായത്തുകൾ ഒറ്റപ്പാലത്തിനോടും ചേർന്നു. ഒറ്റപ്പാലത്തുനിന്ന് മണ്ണൂരും മണ്ണാർക്കാട്ടുനിന്ന് തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നിവയും പാലക്കാട്ടുനിന്ന് പറളി പഞ്ചായത്തും കോങ്ങാടിെൻറ ഭാഗമായി.
പഞ്ചായത്തുകളിൽ ടോസിലൂടെ ഭരണം ലഭിച്ച മങ്കര മാത്രമാണ് നിലവിൽ യു.ഡി.എഫിനൊപ്പമുള്ളത്. ഇടതുകോയ്മയുള്ള മണ്ഡലത്തിെൻറ ചിലയിടങ്ങളിൽ യു.ഡി.എഫിനും കാര്യമായ സ്വാധീനമുണ്ട്.
കേരളശ്ശേരിയിലും പറളിയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയിട്ടുണ്ട്. മണ്ണൂരിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുന്നുവെന്നത് ഒഴിച്ചാൽ ഇടതുമുന്നണിക്ക് പ്രാദേശികതലങ്ങളിൽ കാര്യമായ പ്രശ്നങ്ങളില്ല. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, ഇടതിനൊപ്പം ചേർന്ന കേരള കോൺഗ്രസ് ജോസ് വിഭാഗം കാഞ്ഞിരപ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനിൽ വിജയം നേടിയിരുന്നു.
നിയമസഭയിലൂടെ
ശ്രീകൃഷ്ണപുരം (പഴയ നിയമസഭ മണ്ഡലം)
1970
സി. ഗോവിന്ദപണിക്കർ (സി.പി.എം- 21,647)
കെ. സുകുമാരനുണ്ണി (കോൺ.- 19,114)
ഭൂരിപക്ഷം 2533 1977
കെ. സുകുമാരനുണ്ണി (കോൺ.- 32,071)
സി. ഗോവിന്ദപണിക്കർ (സി.പി.എം- 28,136)
ഭൂരിപക്ഷം 3935 1980
കെ. ശങ്കരനാരായണൻ (കോൺ. -33,532)
എം.പി. കുഞ്ചു (സി.പി.എം -33,114)
ഭൂരിപക്ഷം 418 1982
ഇ. പത്മനാഭൻ (സി.പി.എം- 39,727)
കെ. ശങ്കരനാരായണൻ (കോൺ.- 29,150)
ഭൂരിപക്ഷം 10,577 1987
പി. ബാലൻ (കോൺ.- 46,898)
ഇ. പത്മനാഭൻ (സി.പി.എം- 43,380)
ഭൂരിപക്ഷം 3518 1991
പി. ബാലൻ (കോൺ.- 51,864)
ഇ.എം. ശ്രീധരൻ (സി.പി.എം- 50,166)
ഭൂരിപക്ഷം 1698 1996
ഗിരിജ സുരേന്ദ്രൻ (സി.പി.എം- 55,108)
പി. ബാലൻ (കോൺഗ്രസ് -51,091)
ഭൂരിപക്ഷം 4017 2001
ഗിരിജ സുരേന്ദ്രൻ (സി.പി.എം- 62,500),
വി.എസ്. വിജയരാഘവൻ (കോൺ.- 62479),
ഭൂരിപക്ഷം 21 2006
കെ.എസ്. സലീഖ (സി.പി.എം- 67,872)
അഡ്വ. കെ.പി. അനിൽകുമാർ (കോൺ. -63,524)
ഭൂരിപക്ഷം 4348 കോങ്ങാട് നിയമസഭ മണ്ഡലം
2011
കെ.വി. വിജയദാസ് (സി.പി.എം- 52,920),
പി. സ്വാമിനാഥൻ - (49,355)
ഭൂരിപക്ഷം- 3565 2016
കെ.വി. വിജയദാസ് (സി.പി.എം- 60 ,790)
പന്തളം സുധാകരൻ (കോൺ.- 47,519)
രേണു സുരേഷ് (ബി.ജെ.പി- 23,800)
ഭൂരിപക്ഷം 13,271 2019 ലോക്സഭ-പാലക്കാട്
വി.കെ. ശ്രീകണ്ഠൻ (കോൺ.)- 3,99,274
എം.ബി. രാജേഷ് (സി.പി.എം)- 3,87,637
കൃഷ്ണകുമാർ (ബി.ജെ.പി) - 2,18,556 2020 തദ്ദേശം-കോങ്ങാട്
എൽ.ഡി.എഫ്-63,933 , യു.ഡി.എഫ്-49,549
എൻ.ഡി.എ-27,701, ഭൂരിപക്ഷം-14384
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.