കോങ്ങാട്: വില്ലേജ് ഒന്ന് ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർ പിടിയിലായി. വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാരായ പറളി ചന്തപ്പുര മനോജ് കുമാർ (48), പാലക്കാട് കൊപ്പം പ്രസന്നൻ (50) എന്നിവരാണ് പിടിയിലായത്.
കോങ്ങാട് ചെല്ലിക്കൽ വെള്ളെക്കാട് കുമാരന്‍റെ 16 സെന്‍റ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലം പരിശോധിച്ച് രണ്ട് തവണകളായി 5000 രൂപ കൈപ്പറ്റി. വ്യാഴാഴ്ച രാവിലെ കോങ്ങാട് വില്ലേജ് ഓഫിസിൽ വെച്ച് അരലക്ഷം രൂപ രണ്ട് ഉദ്യോഗസ്ഥരും ചേർന്ന് വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.
പരിശോധനക്ക് പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ എം.യു. ബാലകൃഷ്ണൻ, എ.ജെ. ജോൺസൺ, എസ്.ഐ ബി. സുരേന്ദ്രൻ, എ.എസ്.ഐമാരായ മനോജ് കുമാർ, വിനു, എം. സലീം, ബിജു, എസ്.സി.പി.ഒമാരായ പി.ആർ. രമേശ്, രതീഷ്, സി.പി.ഒമാരായ പ്രമോദ്, ബാലകൃഷ്ണൻ, മനോജ്, സന്തോഷ്, ഗസറ്റഡ് ഓഫിസർമാരായ എരുത്തേമ്പതി ഐ.എസ്.ഡി.ഫാം സൂപ്രണ്ട് ആറുമുഖ പ്രസാദ്, പെരിങ്ങോട്ടുകുർശ്ശി കൃഷി ഓഫിസർ ഉണ്ണി റാം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ഇവരുടെ വീടുകളിലും വിജിലൻസ് പരിശോധിച്ചു. അറസ്റ്റിലായ പ്രതികളെ ആരോഗ്യ പരിശോധനക്ക് ശേഷം തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.