കോങ്ങാട്: വേനൽ കടുക്കുംമുമ്പ് നാട്ടിൻപുറങ്ങളിലെ പ്രധാന ജലസ്രോതസ്സുകൾ വരൾച്ചയുടെ പിടിയിൽ. കുടിവെള്ളത്തിനും കാർഷിക ജലസേചനത്തിനും മുഖ്യമായും ആശ്രയിക്കുന്ന കുളങ്ങളും കിണറുകളും മറ്റാവശ്യങ്ങൾക്ക് നിത്യേന ഉപയോഗിക്കുന്ന തോടുകളും ജലവിതാനം താഴ്ന്നതാണ് കാർഷിക മേഖലയിലും ജനവാസസ്ഥലങ്ങളിലും ഒരു പോലെ ആശങ്ക ഉയർത്തുന്നത്.
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ 10 ശതമാനം പ്രദേശങ്ങൾക്ക് മാത്രമാണ് കാഞ്ഞിരപ്പുഴ കനാൽ വഴി വിതരണം ചെയ്യുന്ന വെള്ളം ലഭ്യമാവുന്നുള്ളൂ. മറ്റിടങ്ങളിൽ പാടങ്ങളിലും പറമ്പിലും സ്വന്തമായി നിർമിക്കുന്ന ചെറു ജലസ്രോതസ്സുകളാണ് മുഖ്യമായും അവലംബിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലാണ് ജലസേചനത്തിന് ആവശ്യമായ വെള്ളത്തിെൻറ ക്ഷാമം അനുഭവപ്പെടുന്നത്.
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചോളം ചെറുതോടുകളിലും വെള്ളം വറ്റി. വിള നനക്കുന്നതിനു ദിവസേന ഉപയോഗിക്കുന്ന കുളങ്ങളിലും ആവശ്യത്തിന് ജലം കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. കോങ്ങാട് സർക്കാർ വിത്ത് ഫാമിലെയും കുളത്തിലെ ജലവിതാനം താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.