കോങ്ങാട്: കാടിറങ്ങി ഗ്രാമീണ മേഖലയിലെത്തുന്ന വന്യജീവികൾ നാട്ടുകാർക്ക് തലവേദനയാവുന്നു. കുരങ്ങ്, മയിൽ, പന്നി എന്നിവയാണ് ജനവാസ മേഖലയിൽ കൃഷിയിടങ്ങളിലെത്തി വിള നശിപ്പിക്കുന്നത്. മണിക്കശ്ശേരി, പാറശ്ശേരി, പുളിയങ്കാട് എന്നിവിടങ്ങളിൽ മയിലും പന്നിയും പൂതംങ്കോട് കുരങ്ങന്മാരാണ് പ്രശ്നക്കാർ.
നെല്ലും നാടൻ വിളകളും പന്നികൾ നശിപ്പിക്കുന്നു. മയിലുകൾ നെൽചെടികൾ കൊത്തി മുറിച്ചിടുകയാണ്. കുരങ്ങന്മാർ കൂട്ടത്തോടെയെത്തി ഓടിട്ട വീടുകളിൽ ചാടി മറിയുന്നത് കാരണം ഓട് പൊട്ടുന്നു. തേങ്ങ, വാഴപ്പഴം, പപ്പായ എന്നിവ പറിച്ച് നശിപ്പിക്കുന്നു. ഉണക്കാനിട്ട വസ്ത്രങ്ങൾ കടിച്ച് വലിച്ചിടുന്നതായും വീട്ടുകാർ പരാതിപ്പെടുന്നു. കുരങ്ങന്മാർ പൊളിച്ച് വെച്ച തേങ്ങ കൊണ്ടുപോയി ഉപേക്ഷിക്കാറുണ്ട്. നാട്ടുകാർ പരാതിപ്പെട്ടാൽ പ്രശ്നക്കാരായ കുരങ്ങുകളെ കൂട് വെച്ച് വനപാലകർ കൊണ്ട് പോവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.