കൂറ്റനാട്: 30 സെക്കൻഡിൽ 35 ക്ലാപ്പിങ് പുഷ് അപ് ചെയ്ത് യു.ആർ.എഫ് വേൾഡ് റെക്കോഡ് കരസ്ഥമാക്കി പട്ടാമ്പി വാവനൂർ സ്വദേശി 19കാരൻ മുഹമ്മദ് സൽമാനുൽ ഫാരിസ്. മൂന്നാഴ്ച മുമ്പാണ് യു.ആർ.എഫ് ഏഷ്യ റെക്കോഡിനായി സൽമാൻ ക്ലാപ്പിങ് പുഷഅപ് വിഡിയോ എടുത്തയച്ചത്.
മേയ് 30ന് ഏഷ്യ യു.ആർ.എഫ് റെക്കോഡ് ലഭിച്ചതായി ഇ-മെയിൽ സന്ദേശമെത്തിയെങ്കിലും ജൂൺ പത്തിനാണ് റെക്കോഡ് ലഭിച്ചതായി ജൂറി അംഗങ്ങൾ അറിയിപ്പ് നൽകിയത്. കഠിനമായ പരിശീലനത്തിലൂടെയാണ് ഇൗയൊരു നേട്ടം കൈവരിച്ചതെന്നും അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൽമാൻ പറഞ്ഞു.
ക്ലാപ്പിങ് പുഷ് അപ്പിൽ ഗിന്നസ് റെക്കോഡ് ആയി അപേക്ഷ നൽകിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം അപേക്ഷ തള്ളി. എട്ടാം ക്ലാസ് മുതൽ ബോഡി ബിൽഡിങ് മേഖലയിൽ പരിശീലനം നടത്തുന്ന സൽമാൻ, മേഴത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്.
2019-20 വർഷത്തെ സബ് ജൂനിയർ മിസ്റ്റർ കേരളയും സൽമാൻ തന്നെ. തൃശൂർ ഐ.ബി.എസ് അക്കാദമിയിൽ പേഴ്സണൽ ട്രെയിനിങ്ങിൽ ഡിപ്ലോമ ചെയ്യുന്ന സൽമാന് സിവിൽ സർവിസ് ആണ് സ്വപ്നം. മകെൻറ താൽപര്യങ്ങൾക്ക് പൂർണ പിന്തുണ നൽകി മാതാപിതാക്കളായ നാസറും ഷമീറയും ഒപ്പമുണ്ട്. കുമ്പിടി ജിം ക്ലബിലെ ഷെർബിയും റാശിദുമാണ് ഫാരിസിെൻറ ഗുരുക്കന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.