കാണികളുടെ കണ്ണുകള്‍ക്ക് വിസ്മയം തീര്‍ക്കുന്ന മജീഷ്യന്മാരുണ്ട്. എന്നാല്‍, കണ്ണുതുറന്നാണ് മജീഷ്യന്‍ കാണികളെ കൈയിലെടുക്കുന്നതെങ്കില് ഇവിടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വിസ്മയകാഴ്ചകളൊരുക്കുന്ന യുവ മാന്ത്രികൻ ലോക റെക്കോഡിലേക്ക്. പാലക്കാട് തൃത്താല മേഴത്തൂർ സ്വദേശി ആനന്ദാണ് തെൻറ പുതിയ ഇന്ദ്രജാലത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് അര്‍ഹനായത്.
കണ്ണുകൾ മൂടിക്കെട്ടി ഒരു മിനിറ്റിൽ ഏറ്റവുമധികം മാജിക്കുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രകടനമാണ് ആനന്ദിനെ റെക്കോഡിന് അർഹനാക്കിയത്. പ്രത്യക്ഷപ്പെടുത്തുകയും അപ്രത്യക്ഷമാക്കുകയും രൂപമാറ്റം വരുത്തുകയും തുടങ്ങി ഒരു മിനിറ്റ് കൊണ്ട് 13 മാജിക്കുകളാണ് അരങ്ങത്ത് അവതരിപ്പിച്ചത്. ആഗസ്റ്റിൽ തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിെൻറ സാന്നിധ്യത്തിൽ ആനന്ദ് അവാർഡ് ഏറ്റുവാങ്ങും.
മുതുകാടിനൊപ്പം ദേശസ്നേഹ സന്ദേശ ജാലവിദ്യകളുമായി റോഡ് മാർഗം ഭാരത പര്യടനവും 25ഓളം ലോകരാഷ്ട്രങ്ങളിൽ ജാലവിദ്യകളുമായി പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. കേരള യൂനിവേഴ്സിറ്റിയുടെ മാജിക് ഡിപ്ലോമ കോഴ്സ് ഫസ്റ്റ് ക്ലാസോടെ പാസായ ആനന്ദ് ഇപ്പോൾ മെൻറലിസം പ്രോഗ്രാമുകളാണ് സ്പെഷലൈസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.