കൂറ്റനാട് : കൂറ്റനാട്ടും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തില്‍ ഇന്ധനത്തോട് സാമ്യതയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഭൂഗർഭജല, മലിനീകരണ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കിണറ്റിനകത്തേക്ക് പേപ്പര്‍ കത്തിച്ചിട്ടാല്‍ വെള്ളം ആളിക്കത്തുന്നതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനക്കായി എട്ട് കിണറുകളില്‍നിന്ന് ജലം ശേഖരിച്ചു.
കൂടുതല്‍ പരിശോധിച്ച ശേഷമേ വ്യക്തമായ കാരണം ലഭ്യമാവൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളത്തിന് പെട്രോളിന്റെ ഗന്ധവുമുണ്ട്. വെള്ളത്തിന് മുകളിലായി എണ്ണപോലെ കിടക്കുന്നതായി കാണുന്നുണ്ട്. രണ്ട് മാസമായി ഈ പ്രതിഭാസം കാണുന്നതായി വീട്ടുകാർ പറഞ്ഞു. വെള്ളം ഉപയോഗിക്കുന്നവർക്ക് ദേഹമാകെ ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.