കോ​ട്ടാ​യി ജ​ങ്ഷ​നി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പൊ​തു​ശൗ​ചാ​ല​യം

കോ​ട്ടാ​യി​യി​ൽ ശ​ങ്ക തീ​ർ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല; പൊ​തു ശൗ​ചാ​ല​യം എ​ന്ന് തു​റ​ക്കും?

കോ​ട്ടാ​യി: മാ​സ​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പൊ​തു ശൗ​ചാ​ല​യം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ​ഞ്ചാ​യ​ത്തി​ന്റെ ശു​ചി​ത്വ​മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റ് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ട്ടാ​യി ജ​ങ്ഷ​നി​ൽ നി​ർ​മി​ച്ച പൊ​തു ശൗ​ചാ​ല​യ​മാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും വ​യോ​ജ​ന പാ​ർ​ക്കി​ൽ ഷ​ട്ടി​ൽ കോ​ർ​ട്ട്, ചു​റ്റു​മ​തി​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​സ​തീ​ഷ് പ​റ​ഞ്ഞു.

ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന കോ​ട്ടാ​യി സെ​ന്റ​റി​ൽ പൊ​തു​ശൗ​ചാ​ല​യ​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ഏ​റെ ക്ലേ​ശ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ശു​ചി​ത്വ​മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​ശൗ​ചാ​ല​യം നി​ർ​മി​ച്ച​ത്.

Tags:    
News Summary - Kottayi Public Toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.