കുഴൽമന്ദം: ജലസേചന കനാലിലെ തടസ്സം നീക്കാത്തതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് പാടശേഖരം ഉണക്കുഭീഷണി നേരിടുന്നു. കുത്തനൂർ പാട്ടിലാം പാടശേഖരത്തിൽ ഉൾപ്പെട്ട ഗോവിന്ദൻ, കേശവൻ, കോമളവല്ലി, ഉണ്ണികൃഷ്ണൻ, പഴണാണ്ടി, ലളിത, വേലായുധൻ എഴുത്തച്ഛൻ, വിശ്വനാഥൻ, ശോഭന, മോഹനൻ, തങ്കപ്പൻ എന്നിവരുടെ 12 ഹെക്ടറോളം വരുന്ന പാടമാണ് മലമ്പുഴ വെള്ളം ലഭിക്കാത്തത് മൂലം ഉണക്കുഭീഷണിയിലായത്.
കുത്തന്നൂർ നമ്പർ ഒന്ന് ബ്രാഞ്ച് കനാലിലൂടെ വെള്ളം കൂടുതൽ ദിവസം വിടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പലരും പാട്ടത്തിന് എടുത്ത് കൃഷി നടത്തുന്നവരാണ്. തൊഴിലുറുപ്പ് പദ്ധതിയിൽ കനാൽ നവീകരണം തടസ്സം നേരിട്ടതോടെ പഞ്ചായത്തിൻറെ നേതൃത്വത്തിൽ പ്രവൃത്തി നടത്തണമെന്നാവശ്യപ്പെട്ടങ്കിലും പലയിടത്തും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.