കൊടുവായൂർ: റോഡരികിലെ പാഴ്ച്ചെടികൾ നീക്കി തുടങ്ങി. വടവന്നൂർ വൈദ്യശാല വളവിലെ പാഴ്ച്ചെടികൾ നീക്കം ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്. കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി എന്നിവിടങ്ങളിലെ പ്രധാന റോഡരികിലെ പാഴ്ച്ചെടികൾ നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
പാഴ്ച്ചെടികൾ വളർന്നുനിൽക്കുന്നതിനാൽ വളവുകളിൽ അപകടങ്ങൾ വർധിക്കുന്നതായി കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പാഴ്ച്ചെടികൾ നീക്കുന്നതിന് ഒപ്പം റിഫ്ലക്ടറുകൾ സ്ഥാപിക്കുന്ന പണികളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.