തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ബജറ്റ്; ഭ​വ​ന പ​ദ്ധ​തി​യി​ല്‍ 500 വീ​ടു​ക​ള്‍

കു​ഴ​ൽ​മ​ന്ദം: ഭ​വ​ന പ​ദ്ധ​തി​യി​ല്‍ 500 വീ​ടു​ക​ള്‍ ന​ല്‍കു​ക, വ​ഴി​വി​ള​ക്കു​ക​ള്‍ സൗ​രോ​ര്‍ജ​ത്തി​ലൂ​ടെ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ക എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ല്‍കി തേ​ങ്കു​റി​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍ഷി​ക ബ​ജ​റ്റ്. 30.17 കോ​ടി വ​ര​വും 20.75 കോ​ടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​സ്വ​ര്‍ണ​മ​ണി അ​വ​ത​രി​പ്പി​ച്ച​ത്. ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക്കും പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍കി.

കാ​ര്‍ഷി​ക മേ​ഖ​ല​ക്ക് 3.08 കോ​ടി, ഭ​വ​ന നി​ര്‍മാ​ണ​ത്തി​ന് 2.25 കോ​ടി, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 4.50 കോ​ടി, വ​നി​ത-​ശി​ശു​ക്ഷേ​മ​ത്തി​ന് 20 ല​ക്ഷം, വൃ​ദ്ധ​രു​ടെ​യും ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന് 17 ല​ക്ഷം എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ലൂ​ടെ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം, പോ​ഷാ​കാ​ഹാ​രം എ​ന്നി​വ​ക്ക് 35 ല​ക്ഷം, ശു​ചി​ത്വം, മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് 48 ല​ക്ഷം, പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ക്ക് 1.58 കോ​ടി, പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് 68 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്റ് വി.​ആ​ര്‍. ഭാ​ര്‍ഗ​വ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി കി​ഷോ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു

Tags:    
News Summary - Thenkurissi Grama Panchayat Budget; 500 houses in the housing scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.