വടക്കഞ്ചേരി: വീഴുമലയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധനാണ് (53) വനംവകുപ്പിെൻറ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആലത്തൂർ റേഞ്ചിന് കീഴിലെ വീഴുമലയിൽനിന്ന് 68 ചന്ദനമരങ്ങളാണ് ഇയാളും സംഘവും മുറിച്ചുകടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ ജയരാമൻ, തങ്കരാജ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
തമിഴ്നാട്ടിൽനിന്ന് ആളുകളെ കൊണ്ടുവന്ന് വിവിധ പ്രദേശങ്ങളിൽനിന്ന് ചന്ദനം മുറിച്ച് കടത്തുകയായിരുന്നു വേലായുധെൻറ രീതി. ഇയാൾക്കെതിരെ ചാലക്കുടി വനം ഡിവിഷനിന് കീഴിലും സമാന കേസുണ്ട്. മോഷ്ടിക്കുന്ന ചന്ദനമരങ്ങൾ ബംഗളൂരുവിലേക്ക് കടത്തുകയാണ് പതിവ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ശ്രീകൃഷ്ണപുരം ഭാഗത്തുനിന്നാണ് പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.ടി. സിബിൻ, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സലീം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ യു. സുരേഷ്ബാബു, കെ. നിഖിൽകുമാർ, എൻ.സി. അനു, സുനിൽ, മുഹമ്മദാലി, ഫോറസ്റ്റ് ഡ്രൈവർ സവാദ്, വാച്ചർ അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.