ഒറ്റപ്പാലം: വരോട് അനങ്ങൻ മല പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. ഒറ്റപ്പാലം നഗരത്തിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷം. അനങ്ങൻ മലയെ തകർക്കാൻ കൂട്ടുനിൽക്കുന്ന നഗരസഭ ഭരണ സമിതി ജനജീവിതം ദുരിതത്തിലാക്കിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നഗരസഭ കാര്യാലയത്തിന് മുമ്പിൽ നടന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ നഗരസഭ മുന്നോട്ട് വരാത്തപക്ഷം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.കെ ജയരാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ. കബീർ, എൻ.കെ. കൃഷ്ണൻകുട്ടി, എം.എ. സിദ്ദീഖ്, നഗരസഭ കൗൺസിലർമാരായ പി. ജയരാജൻ, പി.ടി. രാധ, എം. ഗോപാലകൃഷ്ണൻ, നേതാക്കളായ മുഹമ്മദലി നാലകത്ത്, വിജയൻ വരോട്, എൻ. വിജയകുമാർ, എം. ആലിപ്പു, എം. അലവി, എൻ. അയൂബ്, കെ. ജസീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.