കോട്ടായി: തൊഴിലാളിക്ഷാമത്താൽ വലഞ്ഞ കർഷകർക്ക് അന്തർസംസ്ഥാന തൊഴിലാളികളെത്തിയത് വലിയ ആശ്വാസമായി. കോട്ടായി മേഖലയിലാണ് പശ്ചിമ ബംഗാളിൽ നിന്നെത്തിയ 28 തൊഴിലാളികൾ ഞാറ് നടാനിറങ്ങിയത്. ഞാറ് പറിച്ചുനടാൻ തൊഴിലാളികളെ കിട്ടാനില്ലാതെ രണ്ടാംവിള കൃഷിക്ക് തയാറാക്കിയ ഞാറ്റടി മൂപ്പ് വർധിച്ച് കർഷകർ ആശങ്കയിൽ കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച് 'മാധ്യമം' ചൊവ്വാഴ്ച വാർത്ത നൽകിയിരുന്നു.
അന്തർസംസ്ഥാന തൊഴിലാളികൾ ഇറങ്ങിയപ്പോൾ നടീൽ തകൃതിയായി. ഒരേക്കർ ഞാറ് പറിച്ചുനടാൻ നാലായിരം രൂപയാണ് കൂലി. ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കറിൽ ഞാറ് നട്ടു കഴിയും. രാവിലെ ആറിന് പാടത്തിറങ്ങുന്ന ഇവർ വൈകുന്നേരം ആറ് വരെ എട്ട് ഏക്കർ സ്ഥലത്ത് ഞാറ് നടും.
നാട്ടിലെ തൊഴിലാളികളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ എട്ട് ഏക്കർ സ്ഥലം നടാൻ എട്ട് ദിവസമെടുക്കുമെന്നാണ് കർഷകർ പറയുന്നത്. ഇതിെൻറ ഇരട്ടി കൂലിച്ചെലവും വരും. പുറമെ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ചു കൊടുക്കേണ്ടിയും വരും. അതിെൻറ ചെലവു വേറെ. അതിഥി തൊഴിലാളികളാകുമ്പോൾ കൂലിയല്ലാതെ മറ്റൊന്നും അറിയേണ്ടെന്നാണ് കൃഷിക്കാർ പറയുന്നത്. അന്തർസംസ്ഥാന തൊഴിലാളികളെ ഏജൻറ് മുഖേനയാണ് എത്തിക്കുന്നത്. തൊഴിലാളികൾക്കു ലഭിക്കുന്ന കൂലിയിൽ നിശ്ചിത ശതമാനം ഏജൻറിനുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.