പാലക്കാട്: അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിവരുന്ന പാലിന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ് പ്രമാണിച്ച് വാളയാറില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ പരിശോധന ലാബ് സജ്ജമാക്കുമെന്നും ക്വാളിറ്റി കണ്ട്രോള് ഓഫിസര്‍ അറിയിച്ചു.
തമിഴ്നാട്ടില്‍നിന്ന് ടാങ്കര്‍ലോറിയില്‍ കൊണ്ടുവന്ന 12,750 ലിറ്റര്‍ മായം കലര്‍ന്ന പാല് കഴിഞ്ഞദിവസം ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷീപുരം ചെക്ക്പോസ്റ്റില്‍ പിടികൂടിയിരുന്നു. പാല് കൂടുതല്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറിയെന്നും ഫലം വന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മീനാക്ഷീപുരം ചെക്ക്പോസ്റ്റില്‍ പിടികൂടിയ പാലില്‍ പ്രാഥമികമായി കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ ചേര്‍ത്ത യൂറിയയുടെ അംശം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.