മാള: മൊബൈൽ കാമറയിൽ ചെറുജീവികളുടെ ചിത്രങ്ങൾ പകർത്തി വേറിട്ട വഴിയിലൂടെ യുവാവിെൻറ യാത്ര. മാള കൊമ്പിടിഞ്ഞാമാക്കൽ കാരൂർ ബഷീർ-ഫാത്തിമ ദമ്പതികളുടെ മകൻ മുനീറാണ് പ്രാണികളുടെ ചിത്രങ്ങൾ പകർത്തുന്നത് കൗതുകമായി കൊണ്ടുനടക്കുന്നത്.
ചിത്രങ്ങൾ ശ്രദ്ധയില്‍പെട്ട ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അജീഷ് അദ്ദേഹത്തിെൻറ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. മുനീർ പകർത്തിയ പ്രാണികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പ് തുടങ്ങിയ ജീവികളുടെ ചിത്രങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
8,500 രൂപ മാത്രം വില വരുന്ന 'ഹോണര്‍ എട്ട് സ്മാര്‍ട്ട്' എന്ന സാധാരണ മൊബൈല്‍ ഫോണാണ് ഇതിന് ഉപയോഗിക്കുന്നത്. മാക്രോ ലെൻസ് ഉപയോഗിക്കാതെ മൊബൈൽ കാമറ സൂം ചെയ്താണ് ചിത്രങ്ങൾ എടുക്കുന്നത്. ഇത് അപൂർവമാണെന്ന് വിദഗ്ധർ പറയുന്നു.
ട്രാവല്‍ ഏജന്‍സി നടത്തുന്ന മുനീര്‍ ലോക്ഡൗൺ ദിനങ്ങളില്‍ നൂറുകണക്കിന് ചിത്രങ്ങളാണ് പകര്‍ത്തിയത്. ലോക്ഡൗണ്‍ കാലത്ത് തെൻറ ഇഷ്ട വിനോദമായ ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ സമയം െചലവഴിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മുനീര്‍. നാട്ടുകാർ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ മുനീറിെൻറ ചിത്രപ്രദർശനം നടത്തിയിരുന്നു. ഭാര്യ: ഫൗസിയ. മകൻ: മുഹമ്മദ്.
റിപ്പോർട്ടർ: അബ്ബാസ് മാള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.