ആലത്തൂർ: നിയോജക മണ്ഡലത്തിലേക്ക് 12 കോടി രൂപ ചെലവിൽ അനുവദിച്ച ഒമ്പത് കളിക്കളങ്ങളിൽ പൂർത്തീകരിച്ച രണ്ടെണ്ണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.
എരിമയൂർ, തേങ്കുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിർമാണം പൂർത്തിയായത്. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ ശ്രമഫലമായാണ് കായിക വകുപ്പ് ഒമ്പത് കളിക്കളങ്ങൾ അനുവദിച്ചത്. കുഴൽമന്ദം, തേങ്കുറിശ്ശി, എരിമയൂർ, ആലത്തൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ ഏഴ് ഹയർ സെക്കൻഡറി സ്കൂൾ കളിക്കളങ്ങൾ ഏറ്റെടുക്കും. പെരുങ്കുന്നം ജി.എൽ.പി സ്കൂൾ മൈതാനം പുനർനിർമാണവും കാട്ടുശ്ശേരി ജി.എൽ.പി സ്കൂൾ ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടുന്നതാണ് പദ്ധതി.
കാട്ടുശ്ശേരി ജി.എൽ.പി സ്കൂൾ ഇൻഡോർ സ്റ്റേഡിയം -78 ലക്ഷം, തേങ്കുറിശ്ശി -95.74 ലക്ഷം, കുഴൽമന്ദം -1.02 കോടി, എരിമയൂർ -1.06 കോടി, ചിറ്റിലഞ്ചേരി -2.13 കോടി, വണ്ടാഴി -95.73 ലക്ഷം, കിഴക്കഞ്ചേരി -2.13 കോടി, കുനിശ്ശേരി -95.73 എന്നിങ്ങനെയാണ് 12 കോടി. പെരുങ്കുന്നം പദ്ധതി എസ്റ്റിമേറ്റ് ആയിട്ടില്ല. വെള്ളിയാഴ്ച രാവിലെ 11ന് എരിമയൂരിലും 12ന് തേങ്കുറിശ്ശിയിലുമാണ് ഉദ്ഘാടനം നടക്കുന്നത്. രണ്ടിടത്തും കെ.ഡി. പ്രസേനൻ എം.എൽ.എയാണ് അധ്യക്ഷത വഹിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.