പെരിങ്ങോട്ടുകുറുശ്ശി: തെരഞ്ഞെടുപ്പുകാലമായതോടെ കൊച്ചു ആർട്ടിസ്റ്റ് ബിൻഷാദിന് നിന്നുതിരിയാൻ സമയമില്ല. വിവിധ പാർട്ടികളുടെ ചുവരെഴുത്തിൽ വ്യാപൃതനാണ് 14കാരനായ ഇൗ കൊച്ചു ആർട്ടിസ്റ്റ്. പരുത്തിപ്പുള്ളി ബമ്മണൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും പെരിങ്ങോട്ടുകുറുശ്ശി തോട്ടുമുക്ക് അനിയത്തക്കുണ്ട് അഹമ്മദ് കബീറിെൻറ മകനുമായ ബിൻഷാദ് ഏഴാം ക്ലാസ് മുതൽ എഴുത്തിെൻറ ലോകത്തുണ്ട്.
ചെറുപ്പത്തിലേ കലയിലും ചിത്രരചനയിലും കഴിവുതെളിയിച്ച കുഞ്ഞ് ആർട്ടിസ്റ്റിനെ എഴുത്തിെൻറ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ പരുത്തിപ്പുള്ളി കൃഷ്ണൻകുട്ടിയാണ്. നന്മകലാ കൂട്ടായ്മയുടെ കീഴിൽ തരൂർ മേഖലതലത്തിൽ നടത്തിയ പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ എന്നീ ഇനങ്ങളിൽ ബിൻഷാദ് ഒന്നാമതെത്തിയിരുന്നു. ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ് എൻ.എസ്.എസ് നടത്തിയ ചിത്രരചന മത്സരത്തിൽ രണ്ടാമതെത്തിയും മികവുതെളിയിച്ചു. ഇനി തെരഞ്ഞെടുപ്പ് കഴിയുംവരെ ബിൻഷാദിനും ഗുരു കൃഷ്ണൻകുട്ടിക്കും വിശ്രമമില്ലാ നാളുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.