പൂവിളികളും പൂക്കളവുമായി നാട് ഓണാഘോഷത്തിമർപ്പിലാണ്. അവധിക്കാലത്തിനായി സ്കൂളുകൾ വെള്ളിയാഴ്ച അടക്കുന്നതിനാൽ ആഘോഷം ഫുൾ ഓൺ ആയിരുന്നു നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും. കർഷക -വിപണന ചന്തകളും ഓണക്കോടി വിതരണവുമായി തിരുവോണത്തെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് നാട്.
അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളിൽ ഓണാഘോഷം പ്രധാനാധ്യാപകൻ ടി.പി. സഷീർ ഉദ്ഘാടനം ചെയ്തു. എൻ.കെ. സഞ്ജയ് കൃഷ്ണൻ, മുംതാസ് മഹൽ, അമീറ ഫസ്ലി, പി. ഫെബീന, പി. ഷാഹിന ബേബി, എ. അസ്മ എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾ അരങ്ങേറി.
ലക്കിടി: കെ.എസ്.ഇ.ബി ലക്കിടി സെക്ഷനിൽ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. പ്രീദത്ത് അധ്യക്ഷത വഹിച്ചു. അസി എൻജിനീയർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സത്യകുമാർ, സുനിൽ, ബാലസുബ്രഹ്മണ്യൻ, ഹരി പ്രകാശ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പത്തിരിപ്പാല: മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷം സംഗീതജ്ഞൻ കേശവനുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി. പ്രീദത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രദീപ് കുമാർ, മാതൃസംഗമം പ്രസിഡന്റ് ഷീര മുസ്തഫ, വൈസ് പ്രിൻസിപ്പൽ അൻവർ ശിഹാബുദ്ദീൻ, സക്കീർ ഹുസ്സൈൻ, സാബിറ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.
പറളി: ബാപ്പുജി സീനിയർ സെക്കൻഡറി സ്കൂളിൽ നന്മ ക്ലബിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് നൽകി. ഓണഘോഷം പി.ടി.എ പ്രസിഡൻറ് എൻ. ശങ്കരനുണ്ണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. നസീമുദ്ദീൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് പുഷ്പ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ദിൽഷ റഹിമാൻ സ്വാഗതവും എ. ആതിര നന്ദിയും പറഞ്ഞു.
ചെർപ്പുളശ്ശേരി: തൂത വടക്കുംമുറി എ.എൽ.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീനറി’യുടെ ആഭിമുഖ്യത്തിൽ ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. പ്രകാശ്, പ്രധാനാധ്യാപകൻ പി. ജയൻ, മാനേജ്മെന്റ് പ്രതിനിധി കെ. മനോജ്, പി.ടി. ഗിരിജ, പി. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായി.
ആനക്കര: ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര കളി അരങ്ങേറി. അധ്യാപകര്‍ പാട്ടിനൊത്ത് നൃത്തച്ചുവടുകള്‍ തീര്‍ത്തപ്പോള്‍ കുട്ടികള്‍ കൈയടിച്ച് ആവേശം നിറച്ചു. അധ്യാപികമാരായ പ്രഭാവതി, അജിത ജാസ്മിന്, ബേബി, സൗമ്യ, പ്രീത, വിവിത, കൃപ, ധന്യ, സരിത, ആതിര മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
ഡയറ്റ് പ്രിന്‍സിപ്പൽ ശശിധരന്, സീനിയര്‍ ലക്ചറര്‍മാരായ ടി.പി. രാജഗോപാലന്‍, ജയറാം, ഡയറ്റ്ലാബ് അധ്യാപകരായ ഷെരീഫ്, നിഗേഷ്, അഭി, ദിവ്യജ്ഞാന, രാജന് എന്നിവര്‍ സംബന്ധിച്ചു.
പാലക്കാട്: എം.ഇ.എസ് വനിത കോളേജിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ്സ് അഡിഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് കെ.എൽ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബീന ഗോവിന്ദ്, നാടക പ്രവർത്തകൻ വി. രവീന്ദ്രൻ, വിദ്യാഭ്യാസ പ്രവർത്തക എം.എം. ലീല, എം.ഇ.എസ് ജില്ല സെക്രട്ടറി എ. സൈദ് താജുദീൻ, ജില്ല കമ്മിറ്റി അംഗം ടി.എം. നസിർ ഹുസൈൻ, കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എസ്.എം. നൗഷാദ് ഖാൻ, കോളജ് പ്രിൻസിപ്പൽ സി.ബി. ദിവ്യ എന്നിവർ സംസാരിച്ചു.
പട്ടാമ്പി: കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘ചിൽ ഓണം’ എന്ന പേരിൽ ഓണാഘോഷം നടന്നു. വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത മെഗാ തിരുവാതിരക്കളി ആവേശമായി. അധ്യാപികമാരായ കെ.എസ്. ഷാലിമ, കെ. ശ്രീജ, സി.എസ്. മേരി ലാജി, എൻ.എസ്. ഹരിത, എം.ആർ. മീര, സി. റോജ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് എ. ഉസ്മാൻ, എസ്.എം.സി ചെയർമാൻ എൻ.പി. ഷാഹുൽ ഹമീദ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. ശാലിനി, പ്രധാനാധ്യാപിക കെ.ടി. ജലജ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി. ഷാജി, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി. ശശികുമാർ, കെ.പി. നാസർ, പി. അബ്ദുൽ നാസർ, കെ.പി. ബാബുരാജ്, സി.വി. ദിനേഷ് എന്നിവർ സംസാരിച്ചു.
വിളയൂർ കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂളിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായി. രായിരനെല്ലൂർ എ.യു.പി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷം കെട്ടി സമീപ വീടുകൾ സന്ദർശിച്ചു. മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തുന്ന ദൃശ്യാവിഷ്കാരവും നടത്തി.
ചെർപ്പുളശ്ശേരി: മാരായമംഗലം സ്കൂളിൽ വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യകളും ഒരുക്കി. പി.ടി.എ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. വലിയ പൂക്കളങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.