എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ആലത്തൂർ: തൃപ്പാളൂരിലെ മദ്യശാലക്ക് സമീപം കാണപ്പെട്ട യുവാവിനെ ആലത്തൂർ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിൽ 7.4 ഗ്രാം എം.ഡി.എം.എ കൈവശം കാണപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. എറണാകുളം തട്ടേക്കാട് കീരംപാറ സ്വദേശി നിഖിൽ ജോണി (22)നെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബംഗളൂരുവിൽനിന്നാണത്രെ മയക്കുമരുന്ന് കൊണ്ടുവരുന്നത്. അവിടെ നഴ്സിങ്ങിന് പഠിക്കുകയാണിയാളെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എസ്. അനീഷ്, മജു ജേക്കബ്, എസ്.സി.പി ഒ സതീഷ് കുമാർ, സി.പി.ഒമാരായ റിയാസുദ്ദീൻ, സാദിഖലി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - one arrested in MDMA Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.