കൊടുവായൂർ: കമ്മാന്തറയിൽ വാടക വീട്ടിൽ 18.4 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. തുപ്പാരകളം, അൽതാഫ് ഹുസൈൻ (28), പുതുനഗരം, പിലാത്തൂർ മേട് ആഷിഖ് (25) എന്നിവരെയാണ് പിടിയിലായത്. കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് വാടകവീട്ടിൽ കഞ്ചാവ് ശേഖരിച്ച് വിൽപന നടത്തുന്നത്. ചിറ്റൂർ സബ്ഡിവിഷൻ ഡാൻസഫ് സംഘം കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടിച്ചത്.
ചാക്കിലും സഞ്ചിയിലുമായി പായ്ക്കു ചെയ്ത നിലയിലാണ് കഞ്ചാവ്. അളവ് നോക്കുന്നതിന് ത്രാസും ഉണ്ടായിരുന്നു. പരിശോധനയിൽ മൊത്ത വിൽപനക്കാരാണ് ഇരുവരും. തുടരന്വേഷണം ഊർജിതമാക്കിതായി പൊലീസ് അറിയിച്ചു. വിദ്യാർഥികളെ ലക്ഷ്യംവെച്ച് നടത്തുന്ന കഞ്ചാവ് വിൽപന ശ്രേണികളിൽ ഇവർ ഇതിനുമുമ്പ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.