ഒറ്റപ്പാലം: സൗജന്യ ഡയാലിസിസിലൂടെ ശ്രദ്ധാകേന്ദ്രമായ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിക്ക് കാൽമുട്ട് ശാസ്ത്രക്രിയക്കും അഭിമാന നേട്ടം. ജില്ല ആശുപത്രികളും മെഡിക്കൽ കോളജ് ആശുപത്രികളും കൈകാര്യം ചെയ്യുന്ന കാൽമുട്ട് ശസ്ത്രക്രിയ സർക്കാർ ആശുപത്രികളുടെ പരാധീനതകൾക്കിടയിലും ഒറ്റപ്പാലം താലൂക്ക് ആശുപത്രി 100 തികച്ചതാണ് നേട്ടത്തിന് കാരണമാകുന്നത്. നാല് വർഷംകൊണ്ടുണ്ടായ നേട്ടത്തിന് ചുക്കാൻ പിടിച്ചതാകട്ടെ പരപ്പനങ്ങാടി സ്വദേശിയായ എല്ലുരോഗ വിദഗ്ധൻ ഡോ. എം. രാജേഷും.
സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവുവരുന്ന കാൽമുട്ട് ശസ്ത്രക്രിയക്ക് നാലുവർഷം മുമ്പ് പരീക്ഷണം കുറിച്ചത് വിജയിച്ചതോടെയാണ് ശാസ്ത്രക്രിയയുമായി മുന്നോട്ടുപോകാൻ ഇടയാക്കിയത്. 2016ൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിയ ഡോക്ടർ 68കാരനായ പത്തംകുളം സ്വദേശി വിജയകുമാറിെൻറ മുട്ട്മാറ്റിവെക്കൽ ശാസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയായ തൃശൂർ മായന്നൂർ സ്വദേശിനി പുതിയേടത്ത് സുഭദ്രയുടെ (66) ഇടത് കാലിൽ നടത്തിയ ശാസ്ത്രക്രിയയാണ് 100 തികച്ചത്. പത്ത് വർഷമായി വേദനയുമായി കഴിഞ്ഞിരുന്ന സുഭദ്ര കേട്ടറിഞ്ഞാണ് ഡോ. രാജേഷിനെ തേടിയെത്തിയത്.
ഇംപ്ലാൻറിെൻറ ചെലവ് മാത്രമാണ് രോഗി വഹിക്കേണ്ടി വരുന്നത്. സർക്കാറിെൻറ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ കാൽമുട്ട് ശസ്ത്രക്രിയ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ചികിത്സ പൂർണമായും സൗജന്യമായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനക്കൽ പറഞ്ഞു. അനസ്തറ്റിസ്റ്റ് ഡോ. സി.എസ്. നിതയുടെയും ഓപറേഷൻ തിയറ്ററിലെ ഇതര ജീവനക്കാരുടെയും സഹകരണവും നേട്ടത്തിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.